ഇരിമ്പിളിയം പഞ്ചായത്തിൽ ലാപ്ടോപ് വിതരണത്തിൽ അപാകതയെന്ന് ആക്ഷേപം
ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്തിലെ ലാപ്ടോപ് വിതരണത്തിൽ അപാകതയെന്ന് ആക്ഷേപം. ഇരിമ്പിളിയം പഞ്ചായത്തിലെ പട്ടികജാതി വിദ്യാർഥിനിക്ക് ലാപ്ടോപ് ലഭിച്ചില്ലെന്ന് പരാതി.
പതിനാറാം വാർഡിലെ വലിയകുന്ന് ചാത്തൻകുന്ന് പറമ്പിൽ വേലായുധന്റെ മകൾ സി.അഖിലയാണ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, കളക്ടർ, ഡി.സി.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്ക് പരാതി നൽകിയത്. അഖില തിരൂർ ഐ.എച്.ആർ.ഡിയിൽ പി.ജി.ഡി.സി.എയ്ക്ക് പഠിക്കുകയാണ്.
ഇരിമ്പിളിയം പഞ്ചായത്തിന്റെ 2017-16 വിതരണ പദ്ധതിയിൽ അഖിലയെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ലാപ്ടോപ് കിട്ടാൻ ആവശ്യമായ രേഖകൾ 2017 നവംബർ 30നകം പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണമെന്നും ആവശ്യപ്പെട്ട് ഇവർക്ക് കത്തും ലഭിച്ചിരുന്നു.
കൂലിപ്പണിക്കാരനായ വേലായുധൻ മലപ്പുറം, തിരൂർ എന്നിവിടങ്ങളിൽ ദിവസങ്ങളോളം ചിലവഴിച്ചാണ് രേഖകൾ സംഘടിപ്പിച്ചതെന്നും എല്ലാം നൽകിയതിനുശേഷം തന്നെ തഴയുകയായിരുന്നുവെന്നും അഖില പരായിയിൽ പറയുന്നു.
എന്നാൽ പി.ജി.ഡി.സി കോഴ്സ് പഠിക്കുന്നവർക്ക് എസ്.സി വിഭാഗത്തിലാണെങ്കിലും ലാപ്ടോപ് നൽകാൻ നിയമമില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു. അതിനിടെ വാർഡംഗങ്ങൾ വിദ്യാഭ്യാസ യോഗ്യതയോ പഠിക്കുന്ന കോഴ്സോ നോക്കാതെ എല്ലാവരും അർഹരാണെന്ന് വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് ഇത്തരം പ്രതിസന്ധികൾക്ക് കാരണമാകുന്നതെന്ന് ആക്ഷേപമുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here