പി.വി അൻവറിന് വളാഞ്ചേരിയിൽ സ്വീകരണം നൽകി
വളാഞ്ചേരി : ഇടതുസ്വതന്ത്രൻ പി.വി. അൻവറിന് വളാഞ്ചേരിയിൽ സ്വീകരണം നൽകി. വൈകിട്ട് അഞ്ച് മണിയോടെ വളാഞ്ചേരി നഗരസഭ ഓഫീസ് പരിസരത്ത് എൽ.ഡി.എഫ് നേതാക്കൾ ഹാരമണിയിച്ച് സ്വീകരിച്ചു. വളാഞ്ചേരി നഗരസഭയിലെ ജീവനക്കാരോടും ജനപ്രതിനിധികളോടും വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് നഗരത്തിൽ എൽ.ഡി.എഫ് പ്രവർത്തകരോടൊപ്പം കാൽനടയായി റോഡ് ഷോ നടത്തി. വ്യാപാരികളെയും തൊഴിലാളികളെയും നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു.
ബസ് സ്റ്റാന്റ് പരിസരത്ത് പൊതുജനങ്ങളെ അഭിവാദ്യം ചെയ്തു സംസാരിച്ചു. എൽ.ഡി.എഫ് നേതാക്കളായ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ വി.പി. സക്കറിയ, ഏരിയ സെക്രട്ടറി കെ.പി. ശങ്കരൻ, അഷ്റഫലി കാളിയത്ത്, കെ.കെ. ഫൈസൽ തങ്ങൾ, വി.കെ രാജീവ്, എൻ. വേണുഗോപാൽ, കെ.പി.എ സത്താർ, എടയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവ്, ഷെരീഫ് പാലോളി എന്നിവർ സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here