ഡൽഹി സമരത്തിന് ഐക്യദാർഡ്യവുമായി എൽഡിഎഫ് വളാഞ്ചേരി മേഖല കമ്മറ്റികളുടെ ഐക്യദാർഡ്യ സദസ്സ്
കേന്ദ്ര സർക്കാറിൻെറ സംസ്ഥാനത്തോടുള്ള ജനാധിപത്യ വിരുദ്ധ നയത്തിൽ പ്രതിഷേധിച്ചും മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ന്യൂ ദൽഹിയിൽ നടത്തുന്ന സമരത്തിന് അഭിവാദ്യമർപ്പിച്ചും കുറ്റിപ്പുറത്ത് സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ വി പി സക്കറിയ ഉത്ഘാടനം ചെയ്തു. സി വേലായുധൻ അധ്യക്ഷനായി.വി അരവിന്ദ്ധാക്ഷൻ സ്വാഗതം പറഞ്ഞു.
വളാഞ്ചേരി ടൗണിൽ സിപിഐ ജില്ലാ കമ്മിറ്റി അംഗം കെ മുഹമ്മദ് സലിം ഉത്ഘാടനം ചെയ്തു.കെ കെ ഫൈസൽ തങ്ങൾ അധ്യക്ഷനായി.കെ എം ഫിറോസ് ബാബു സ്വാഗതം പറഞ്ഞു. എടയൂർ പൂക്കാട്ടിരിയിൽ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കെ രാമദാസ് ഉത്ഘാടനം ചെയ്തു. സി.പി.ഐ നേതാവ് പി എം സുരേഷ് അധ്യക്ഷനായി. പി എം മോഹനൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. ഇരിമ്പിളിയം കൊടുമുടിയിൽ ജനതാദൾ നേതാവ് ആർ മുഹമ്മദ്‌ഷാ ഉത്ഘാടനം ചെയ്തു. സി സുരേഷ് അധ്യക്ഷനായി. കെ ജാനിഷ് ബാബു സ്വാഗതം പറഞ്ഞു. മാറാക്കര കാടാമ്പുഴയിൽ സിപിഐ ജില്ലാ കമ്മിറ്റി അംഗം അഷറഫലി കാളിയത്ത് ഉത്ഘാടനം ചെയ്തു. കെ പി നാരായണൻ അധ്യക്ഷനായി. പി പി മൊയ്‌തീൻകുട്ടി സ്വാഗതം പറഞ്ഞു. ആതവനാട് പാറപ്പുറത്ത് കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ് ഗഫൂർ പി ലില്ലീസ് ഉത്ഘാടനം ചെയ്തു. ജയശങ്കർ ആളൂർ അധ്യക്ഷനായി. കെ പി പവിത്രൻ സ്വാഗതം പറഞ്ഞു. കൽപകഞ്ചേരി കടുങ്ങാത്തുകുണ്ടിൽ സി വിജയകുമാർ ഉത്ഘാടനം ചെയ്തു. ഷെരീഫ് കള്ളിയത്ത് അധ്യക്ഷനായി. പി സൈതുട്ടി സ്വാഗതം പറഞ്ഞു. വളവന്നൂർ തുവ്വക്കാട് സിപിഐഎം തിരൂർ ഏരിയ സെക്രട്ടറി അഡ്വ പി
ഹംസക്കുട്ടി ഉത്ഘാടനം ചെയ്തു. പി സി കബീർ ബാബു അധ്യക്ഷനായി. അബ്‌ദുൾ കാദർ കുന്നത്ത് സ്വാഗതം പറഞ്ഞു
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here