മംഗളൂരു-രാമേശ്വരം തീവണ്ടിക്ക് ജില്ലയിൽ സ്റ്റോപ്പില്ല; കുറ്റിപ്പുറം റെയിൽവേസ്റ്റേഷന് മുൻപിൽ ഇടതുമുന്നണി ധർണ നടത്തി
കുറ്റിപ്പുറം : പുതുതായി സർവീസ് ആരംഭിക്കുന്ന മംഗളൂരു-രാമേശ്വരം തീവണ്ടിക്ക് കുറ്റിപ്പുറത്ത് സ്റ്റോപ്പ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കുറ്റിപ്പുറം റെയിൽവേസ്റ്റേഷന് മുൻപിൽ ഇടതുമുന്നണി ധർണ നടത്തി. സി.പി.എം. സംസ്ഥാനകമ്മിറ്റി അംഗം വി.പി. സാനു ഉദ്ഘാടനംചെയ്തു. വി. അരവിന്ദാക്ഷൻ അധ്യക്ഷതവഹിച്ചു. വി.പി. സക്കറിയ, കെ.പി. ശങ്കരൻ, ടി.എം. മുത്തുണ്ണി, വി.കെ. രാജീവ്, എസ്. ദിനേഷ്, കെ.കെ. രാജീവ്, കെ.ടി. ബുഷ്റ തുടങ്ങിയവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here