മൊത്തം വോട്ടർമാരുടെ നേർപ്പകുതി വോട്ട് നേടി എൽഡിഎഫ് സ്വതന്ത്രൻ വിജയിച്ചു; തവനൂർ പഞ്ചായത്തിൽ ഭരണവും ഇടത്തോട്ട്
തവനൂർ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്വതന്ത്രൻ വിജയിച്ചു. യുഡിഎഫ് സ്ഥാനാർഥിയെ 467 വോട്ടിന് പിന്നിലാക്കിയാണ് എൽഡിഎഫ് സ്ഥാനാർഥി പി.പി.അബ്ദുൽനാസർ പഞ്ചായത്തിലെ എട്ടാംവാർഡായ കൂരട ഉപതിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയത്. വിജയത്തോടെ തവനൂർ പഞ്ചായത്ത് ഭരണം എൽഡിഎഫ് സ്വന്തമാക്കും. നേരത്തേ ഇരുമുന്നണികൾക്കും ഒൻപതുവീതം സീറ്റുകളുണ്ടായിരുന്ന തവനൂരിൽ ഇപ്പോൾ എൽഡിഎഫ് ഒരു സീറ്റിനു മുന്നിലായി.
1634 വോട്ടർമാരുള്ള വാർഡിൽനിന്നു 816 വോട്ടുകളാണ് എൽഡിഎഫിലെ പി.പി.അബ്ദുൽനാസർ നേടിയത്. യുഡിഎഫ് സ്വതന്ത്രനായ കെ.കെ.അബ്ദുൽനാസറിന് 349 വോട്ടുകളാണ് ലഭിച്ചത്.
ബിജെപി സ്ഥാനാർഥി 89 വോട്ടും, പിഡിപി സ്ഥാനാർഥി 14 വോട്ടുമാണ് നേടിയത്. ബിജെപിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ 63 വോട്ട് കുറഞ്ഞു. യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റാണ് അതേ പഞ്ചായത്ത് അംഗത്തെ മത്സരിപ്പിച്ച് എൽഡിഎഫ് പിടിച്ചെടുത്തത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ, യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച പി.പി.അബ്ദുൽ നാസർ വിജയിച്ചത് 64 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. എൽഡിഎഫ് പക്ഷത്തായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സുബ്രഹ്മണ്യൻ യുഡിഎഫിലേക്ക് വീണ്ടും എത്തിയതിൽ പ്രതിഷേധിച്ചാണ് പി.പി.അബ്ദുൽ നാസർ എട്ടാം വാർഡിലെ അംഗത്വം രാജിവയ്ക്കുകയും എൽഡിഎഫ് സ്വന്ത്രനായി മത്സരിക്കുകയും ചെയ്തത്. സ്ഥാനം രാജിവയ്ക്കുന്നതിനെക്കുറിച്ച് യുഡിഎഫ് നേതൃത്വവുമായി ചർച്ചചെയ്ത ശേഷം തീരുമാനിക്കുമെന്ന് തവനൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സുബ്രഹ്മണ്യൻ. രണ്ടുദിവസത്തിനകം യോഗം ചേരുമെന്നും അതിനുശേഷമേ രാജിക്കാര്യത്തിൽ തീരുമാനമെടുക്കൂ എന്നും സുബ്രഹ്മണ്യൻ പറഞ്ഞു.
ഇതോടെ ക്വോറം തികയാതെ അവിശ്വാസം തള്ളി. നിലവിൽ എൽഡിഎഫിന് ആകെ സീറ്റിൽ ഭൂരിപക്ഷം ലഭിച്ചെങ്കിലും മൂന്നുമാസം കൂടി കെ.പി.സുബ്രഹ്മണ്യനായിരിക്കും തവനൂർ പഞ്ചായത്ത് പ്രസിഡന്റ്. അവിശ്വാസം തള്ളിയാൽ ആറുമാസം കഴിഞ്ഞേ അതേ പ്രസിഡന്റിനെതിരെ മറ്റൊരു അവിശ്വാസത്തിന് നോട്ടിസ് നൽകാൻ കഴിയൂ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here