കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ജില്ലാപഞ്ചായത്ത് ഇടപെടണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ്. അംഗങ്ങൾ നിവേദനം നൽകി
മലപ്പുറം : ദിവസേന കോവിഡ് കേസുകൾ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനങ്ങളിൽ ജില്ലാപഞ്ചായത്ത് അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ്. അംഗങ്ങൾ ജില്ലാപഞ്ചായത്ത് സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നിവർക്ക് നിവേദനം നൽകി. കോവിഡ് പോസിറ്റീവായി ക്വാറന്റീനിൽക്കഴിയുന്ന ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖയ്ക്ക് വാട്സാപ്പ് മുഖേനയും നിവേദനം കൈമാറി.
പെരിന്തൽമണ്ണ, നിലമ്പൂർ, തിരൂർ ജില്ലാ ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്കാവശ്യമായ സൗകര്യം ഉറപ്പുവരുത്തുക, വാക്സിൻ ചലഞ്ചിൽ പങ്കാളിയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ചുരുങ്ങിയത് ഒരു കോടി രൂപയെങ്കിലും സംഭാവനചെയ്യുക തുടങ്ങിയ 11 ഇന ആവശ്യങ്ങളാണ് സമർപ്പിച്ചത്. ജില്ലാപഞ്ചായത്ത് അംഗങ്ങളായ അഡ്വ. പി.പി. മോഹൻദാസ്, ഇ. അഫ്സൽ, ഷെറോണ റോയ്, എ.കെ. സുബൈർ എന്നിവരായിരുന്നു നിവേദനം സമർപ്പിച്ചത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here