HomeNewsInitiativesCommunity Serviceഎൽ.ഡി.എഫിന്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ സൗജന്യ അടുക്കള ആരംഭിച്ചു

എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ സൗജന്യ അടുക്കള ആരംഭിച്ചു

ldf-social-kitchen

എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ സൗജന്യ അടുക്കള ആരംഭിച്ചു

വളാഞ്ചേരി: എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ സൗജന്യ അടുക്കള ആരംഭിച്ചു. സിപിഐ(എം) മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ വി പി സക്കറിയ നഗരസഭാ കൗൺസിലർ ശൈലജക്ക് ഭക്ഷണപ്പൊതി നൽകി ഉദ്ഘാടനം ചെയ്തു. കെ കെ ഫൈസൽ തങ്ങൾ അധ്യക്ഷതവഹിച്ചു. കെ പി ശങ്കരൻ മാസ്റ്റർ, ടി പി മൊയ്തീൻകുട്ടി, എൻ.വേണുഗോപാലൻ കെ കെ ഉമ്മൻ ബാവ, കെ കെ സലാം, ഇ പി അച്യുതൻ, ടി പി അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു.
ldf-social-kitchen-valanchery
തെരുവിൽ കഴിയുന്നവർക്കും കിടപ്പ് രോഗികൾക്കും മറ്റും തദ്ദേശ സ്ഥാപനങ്ങൾ സാമൂഹിക അടുക്കള വഴി സൗജന്യമായി ഭക്ഷണം കൊടുക്കണം എന്ന സംസ്ഥാന സർക്കാർ നിർദ്ദേശം വളാഞ്ചേരി നഗരസഭ ഭരണസമിതി പാലിച്ചില്ലെന്നാരോപിച്ച് കഴിഞ്ഞ ദിവസം സിപിഐ(എം) വളാഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. നഗരസഭ സാമൂഹ്യ അടുക്കള തുടങ്ങിയില്ലെങ്കിൽ എൽഡിഎഫ് അതിന് നേതൃത്വം കൊടുക്കും എന്ന് അന്ന് പ്രഖ്യാപിച്ചിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!