HomeNewsPoliticsതിണ്ടലം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വിജയം സി.പി.എമ്മിനെ സമ്മര്‍ദത്തിലാക്കും

തിണ്ടലം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വിജയം സി.പി.എമ്മിനെ സമ്മര്‍ദത്തിലാക്കും

thindalam-ward

തിണ്ടലം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വിജയം സി.പി.എമ്മിനെ സമ്മര്‍ദത്തിലാക്കും

എടയൂര്‍: തിണ്ടലം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ കെ.കെ. മോഹനകൃഷ്ണന്‍ വന്‍ഭൂരിപക്ഷത്തിന് വിജയിച്ചത് എടയൂര്‍ ഗ്രാമപ്പഞ്ചായത്ത് ഭരിക്കുന്ന എല്‍.ഡി.എഫിന് തിരിച്ചടിയാവും. ശേഷിക്കുന്ന കാലാവധിവരെയുള്ള ഭരണത്തിന് കുറച്ചെങ്കിലും പ്രയാസമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

പത്തൊമ്പത് വാര്‍ഡുകളുള്ള എടയൂരില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒമ്പത് വീതം വാര്‍ഡുകളിലാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. എല്‍.ഡി.എഫിന്റെ ഒമ്പത് അംഗങ്ങളില്‍ ഒരു കോണ്‍ഗ്രസ് വിമതനും ഉണ്ടായിരുന്നു. യു.ഡി.എഫിലെ അനൈക്യവും ചേരിതിരിവുമാണ് ഒന്നാംവാര്‍ഡില്‍ എ.പി.യൂസഫെന്ന വിമതകോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരിക്കാനിടയായത്. ഇദ്ദേഹം വിജയിച്ച് എല്‍.ഡി.എഫിനൊപ്പം നിന്നു.

ഒരുവാര്‍ഡില്‍ ബി.ജെ.പിയും വിജയിച്ചിരുന്നു. ബി.ജെ.പിയുടെ പിന്തുണ ഇരുമുന്നണികള്‍ക്കും വേണ്ടെന്ന് തീരുമാനിച്ചതോടെ നറുക്കെടുപ്പിലൂടെയാണ് ഭരണസമിതിയെ തിരഞ്ഞെടുത്തത്. വിജയം എല്‍.ഡി.എഫിനായിരുന്നു.

തിണ്ടലംവാര്‍ഡ് യു.ഡി.എഫ് നിലനിര്‍ത്തിയതോടെ എടയൂരില്‍ ഇരുമുന്നണികള്‍ക്കും ഒമ്പതു വീതം സീറ്റുകളുമായി വീണ്ടും ഒപ്പത്തിനൊപ്പമായി. ഇതോടെ നേരത്തേ വിമതനായി മത്സരിച്ച് ജയിച്ച് സി.പി.എമ്മിനെ പിന്തുണയ്ക്കുന്ന എ.പി. യൂസഫിനെ ഒപ്പംകൂട്ടാനുള്ള ശ്രമം യു.ഡി.എഫ്. ആരംഭിച്ചതായാണ് സൂചനകള്‍.

നിലവില്‍ ബി.ജെ.പിക്ക് ഒരു മെമ്പറാണുള്ളതെങ്കിലും നിലവിലെ സ്ഥിതിയില്‍ ബി.ജെ.പിയും അവഗണിക്കാനാവാത്ത ശക്തിയായിരിക്കുകയാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!