വളാഞ്ചേരിയിലെ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം; ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ് ലീഗ് നേതാവ്
വളാഞ്ചേരി: വളാഞ്ചേരിയിൽ ലീഗ് നേതൃത്വത്തിനെതിരെ ഉയർന്ന ആരോപണത്തിന് മറുപടി പറഞ്ഞ് കൌൺസിലർ സി, അബ്ദുന്നാസർ. കഞ്ഞിപ്പുര-മൂടാൽ ബൈപാസ് നിർമ്മാണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി വട്ടപ്പാറ വളവിൽ നടത്തി വന്ന ഉപവാസത്തിൽ പ്രാദേശിക ലീഗ് നേതാവ് പാർട്ടി നേതൃത്വത്തിനെതിരെ നടത്തിയ പരാമർശം വിവാദമായിരുന്നു. പ്രാദേശിക ലീഗ് നേതാവായ ടിപി മൊയിതീൻകുട്ടിയായിരുന്നു നേതൃത്വത്തിനെതിരെ തുറന്നടിച്ച് സംസാരിച്ചത്.
അഡ്‌ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന്റെ വക്താക്കളായി ലീഗ് നേതൃത്വം മാറിയെന്നും ജനകീയ വിഷയങ്ങൾ ഏറ്റെടുക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ അദ്ദേഹത്തിന്റെ ആരോപണം. നഗരസഭാ ചെയർപേഴ്സ്ണെതിയ്രെയും അദ്ദേഹം വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. നേതൃത്വത്തെ പ്രതിക്കൂട്ടിൽ നിറുത്തിയിരുന്നു. ഈ അവസരത്തിലാണ് ബജറ്റിന്മേലുള്ള ചർച്ചയിൽ ലീഗ് പാർലെമെന്ററി പാർട്ടി നേതാവയായ സി. അബ്ദുന്നാസറിന്റെ രൂക്ഷ പ്രതികരണം വന്നത്.
മൊയ്തീൻകുട്ടിയുടെ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം പരാമർശത്തെ ഓർമ്മിപ്പിച്ച് 2018-19ലെ ബജറ്റിനെ താൻ അഭിമാനപൂർവ്വം അഡ്ജസ്റ്റ്മെന്റ് ബജറ്റ് എന്നു വിശേഷിപ്പിച്ച് അബ്ദുന്നാസർ. ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കൾ ജനങ്ങളുടെ വൈകാരികത മുതലെടുത്ത് അവരുടെ ചോര ഊറ്റിക്കുടിക്കുക എന്ന ഉദ്ദേശത്തോടെ പെരുമാറുന്നു. ഇത്തരം ആളുകളെ കരുതിയിരിക്കണം എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഞങ്ങൾ അഡ്‌ജെസ്റ്റ്മെന്റിന്റെ ആളുകളാണെന്നും ഈ നാടിന്റെ പുരോഗതിക്കും സമാധാനത്തിനുമായി അഡ്ജസ്റ്റ്മെന്റുകൾ ചെയ്യാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അഡ്ജസ്റ്റ്മെന്റുകൾ ചെയ്യുന്ന ആളുകൾ എന്നു പറയുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നും അബ്ദുന്നാസർ പറഞ്ഞു.
മുൻഭരണസമിതിയുടെ കാലത്തും ഇതു പോലെ അഡ്‌ജസ്റ്റ്‌മെന്റുകൾ ഈ നഗരസഭയിൽ നിലനിന്നിരുന്നു. അന്ന് അറിയപ്പെട്ടിരുന്നത് എ.എം.യു (അബ്ദുൾ ഗഫൂർ-മൊയ്തീൻകുട്ടി-ഉണ്ണിക്കൃഷ്ണൻ) എന്നീ ത്രുമൂർത്തികൾ അഡ്‌ജസ്റ്റ്മെന്റ്റിന്റെ ആളുകളാണെന്ന് പറയാറുണ്ടായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here