മിനി പമ്പ ഡി.ടി.പി.സി ടോയ്ലറ്റ് കോംപ്ലക്സിലെ സെപ്റ്റിക് ടാങ്കിൽ ചോർച്ച
തവനൂർ: മിനി പമ്പ ഡി.ടി.പി.സി ടോയ്ലറ്റ് കോംപ്ലക്സിലെ സെപ്ടിക് ടാങ്കിൽ ചോർച്ചയുണ്ടായി മാലിന്യം പുറത്തേക്കൊഴുകി. റവന്യൂ, ആരോഗ്യവിഭാഗം സ്ഥലം സന്ദർശിച്ച് ചോർച്ച സ്ഥിരീകരിച്ചു. ടോയ്ലറ്റ് കോംപ്ലക്‌സ് താത്കാലികമായി അടപ്പിച്ചു. പ്രശ്‌നം പരിഹരിച്ചതിനു ശേഷം തുറന്നാൽ മതിയെന്ന നിർദ്ദേശവും നൽകി. മലിനജലം പുറത്തേക്കൊഴുകി ശബരി മേള നടക്കുന്ന പ്രദേശത്തേക്കാണ് ഒഴുകിയത്. പ്രദേശത്ത് രുക്ഷഗന്ധവും നിലനിൽക്കുന്നുണ്ട്. ഇത് തീർത്ഥാടകർക്കും മറ്റു ജനങ്ങൾക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കി.
കഴിഞ്ഞ തീർത്ഥാടന കാലയളവിൽ മലിനജലം പുറത്തേക്കൊഴുകി ടോയ്‌ലറ്റ് കോപ്ലക്‌സ് നാല് തവണ അടച്ചിട്ടിരുന്നു. ഡെപ്യൂട്ടി തഹസിൽദാറും മിനി പമ്പ കോർഡിനേറ്ററുമായ ടി.കെ.സുകേഷ്, ഹെൽത്ത് ഇൻപെക്ടർമാരായ സി.ആർ.ശിവപ്രസാദ്, രാജേഷ് പ്രശാന്തിയിൽ, സി.മനോജ് എന്നിവർ സ്ഥലം സന്ദർശിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here