‘മലപ്പുറം കാരില്ലാതെ എന്ത് വേൾഡ് കപ്പ്’; അറിയൂ മലപ്പുറം പെരുമ ലോകകപ്പ് വേദിയിലെത്തിച്ച ഈ നാട്ടിൻപുറത്തുകാരനെ
വളപുരം: ലോകകപ്പ് ഫുട്‌ബോൾ നേരിട്ട് കാണാൻ കൊതിക്കുന്ന ഏതൊരു മലയാളിയുടെയും സ്വപ്നം സ്ക്രാച്ച് ആന്റ് വിന്നിലൂടെ നേടിയെടുത്ത വളപുരം സ്വദേശി റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്‌ബോൾ വേദിയിലെത്തി. ദുബായിലെ ഷാർജയിൽ നിന്നും കൊക്കക്കോള കമ്പനിയുടെ സ്ക്രാച്ച് ആൻഡ് വിൻ കൂപ്പണിലൂടെ മഹത്തായ ഭാഗ്യം സിദ്ധിച്ചത് വളപുരം സ്വദേശി സി.എച്ച് ഷരീഫ് എന്ന ഫുട്‌ബോൾ ആരാധകനാണ്.
കഴിഞ്ഞ മാസം നടന്ന സ്ക്രാച്ച് ആൻഡ് വിൻ മത്സരത്തിൽ റഷ്യയിൽ നടക്കുന്ന ലോക കപ്പ് മത്സരത്തിൽ പ്രിക്വർട്ടർ മത്സരങ്ങൾ മുതൽ മുഴുവൻ മത്സരങ്ങളും വേദിയിലിരുന്ന് കാണാൻ അവസരം ലഭിച്ച ശരീഫ് കഴിഞ്ഞ രണ്ടുദിവസം മുൻപാണ് റഷ്യയിലെത്തിയത്. നാട്ടിൽ ഫുട്‌ബോൾ മത്സരങ്ങളിൽ ഗോളിയായിരുന്ന ശരീഫ് പ്രവാസലോകത്തും കാൽപന്തുകളിയെ നെഞ്ചേറ്റിയാണ് ജീവിച്ചിരുന്നത്.
ഷാർജയിൽ നടന്ന നിരവധി മത്സരങ്ങളിൽ പങ്കെടുക്കുകയും സംഘടകനാവുകയും ചെയ്ത ഷരീഫ് ബ്രസീൽ ആരാധകനാണ്. ഇന്നലെ നടന്ന ബ്രസീൽ മെക്സിക്കോ മത്സരത്തിൽ തൻറെ ഇഷ്ടടീമായ ബ്രസീലിൻറെ വിജയം കൺകുളിർക്കെ കണ്ട ശരീഫ് കഴിഞ്ഞ ദിവസം ഉറുഗ്വെ – പോർച്ചുഗൽ മത്സരവേദിയിൽ മലപ്പുറം കാരില്ലാതെ എന്ത് ലോകകപ്പ് എന്ന ബാനറുയർത്തിയത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഷരീഫിനൊപ്പം സുഹൃത്തുക്കളായ മുൻ സന്തോഷ് ട്രോഫി താരം ആസിഫ് സഹീർ, ശരീഫ് ചിറക്കൽ, നസീബ് മുല്ലപ്പള്ളിയ്യും കൂടെയുണ്ട്. കാലങ്ങളായി മനസ്സിൽ കൊണ്ട് നടന്ന സ്വപ്നതുല്ല്യമായ ആഗ്രഹം അറിയാതെ വീണുകിട്ടിയ ത്രില്ലിലാണ് ഈ നാട്ടിൻപുറത്തുകാരൻ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here