കല്ല്യാണ വീടൊന്നുമല്ല, പക്ഷെ ഇന്നിവിടെ വോട്ടുത്സവം നടക്കുകയാണ്. അറിയാം അനന്താവൂരിലെ മാതൃകാ പോളിങ്ങ് ബൂത്തിലെ വിശേഷങ്ങൾ
തിരുന്നാവായ: ഓരോ തെരഞ്ഞെടുപ്പ് കാലം കാഴ്ചകള്‍ കൊണ്ടും സമ്പന്നമാണ്. വേറിട്ട വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തി മാതൃക ബൂത്ത് ഒരുക്കിയിരിക്കുകയാണ് തിരൂര്‍ നിയോജക മണ്ഡലം അനന്താവൂര്‍ വില്ലേജിലേ കുത്ത്കല്ല് ജി.എം.എല്‍.പി സ്‌കൂളിലേ 149,149 A,150 പോളിംഗ് ബൂത്തുകള്‍. ഒരുക്കൾ കണ്ടാൽ കല്ല്യാണ വീടു പോലെ ആയിരുന്നു. എന്നാൽ ഇവിടെ കല്ല്യാണം ഒന്നുമല്ല, പക്ഷെ ഇവിടെ കേരളത്തിലെവിടെയും എന്നപോലെ ഒരു സുപ്രധാന ഉത്സവം നടക്കുന്നുണ്ട്. അതെ ജനാധിപത്യത്തിൻ്റെ ഉത്സവം.
കാഴ്ചക്കാര്‍ക്ക് വിസ്മയമായി കവാടത്തില്‍ പുല്‍പായയിലും, വാഴ ഇലയിലാണ് സ്വാഗത ബോര്‍ഡ് എഴുതി വെച്ചിട്ടുള്ളത് ‘ ക്ഷീണമകറ്റാന്‍ വലിയ സ്റ്റില്‍ റമ്മില്‍ തന്നെ തിളപ്പിച്ചാറിയ വെള്ളവും, ശീതീകരിച്ച വെള്ളവും, സംഭാരവും പ്രത്യേകം തയ്യാര്‍ ചെയ്തിട്ടുണ്ട്.പൂര്‍ണ്ണമായും ഹരിത പ്രോട്ടോകോള്‍ പാലിച്ച ബൂത്തില്‍ സൂചനാ ബോര്‍ഡുകള്‍ എല്ലാം വാഴ ഇലയിലാണ് എഴുതി വച്ചിട്ടുള്ളത് വോട്ടര്‍മാരില്‍ കൗതകമേകിയത്.
വോട്ടര്‍മാര്‍ക്കുള്ള ഇരിപ്പിടത്തിലും മേശ പുറത്തും പ്രത്യേക വിരികളും തയാര്‍ ചെയ്ത ബൂത്തില്‍ കവാടം മുതല്‍ തന്നെ ഇലക്ട്രിക്ക് ബള്‍ബുകളും, ഈന്തോലകളും കൂടാതെ മേലാപ്പ് കൊണ്ടും ശ്രദ്ധേയമായി.വര്‍ണ്ണശബളമായ അലങ്കാര ലൈറ്റുകള്‍ കൊണ്ടും,വ്യത്യസ്തമായ ചിന്താഗതിയിലൂടെയും വേറിട്ട കാഴ്ചകളിലൂടെയും ഒരുക്കിയ തീര്‍ത്തും മാതൃക ബൂത്ത്. ഒരു പക്ഷെ പഴയ കാല കല്യാണ വീടിനെ അനുസ്മരിപ്പിക്കുംവിധം പ്രധാനകവാടം ഒരുക്കിയും.
കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാര്‍ക്ക് കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാന്‍ വരെ സൗകര്യങ്ങളും, നടക്കാന്‍ കൈയ്യാത്തവര്‍ക്ക് വീല്‍ചെയറും ഒരുക്കിയും സുന്ദരമായ സൗഹാര്‍ദ അന്തരീക്ഷത്തില്‍ എല്ലാവിധ സൗകര്യങ്ങളോടും കൂടിയും വോട്ടെടുപ്പിന്റെ ആവേശത്തെ വാനോളമുയര്‍ത്തി ഒരു പോളിംഗ് ബൂത്ത് സജ്ജീകരിച്ചിരിക്കുകയാണ്.
രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ മാറ്റിവെച്ച് ഒരു കൂട്ടം ചെറുപ്പക്കാരും,നാട്ടിലെ മുതിര്‍ന്നവരും ചേര്‍ന്ന് കൂട്ടായ്മയിലൂടെ ഒരുമയിലൂടെ ഒരു നാടിന്റെ സൗഹാര്‍ദ്ദംപ്രകടിപ്പിക്കുകയാണ് ഇവിടെ. കഴിഞ്ഞകാല ഇലക്ഷനുകളിലും സമാനമായ അനുഭവസാക്ഷ്യങ്ങള്‍ക്ക് നേതൃത്വം കൊടുത്തിട്ടുണ്ട് കുത്ത്കല്ല് പോളിംഗ് ബൂത്ത്.
Courtesy:SN
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here