ഇരിമ്പിളിയത്ത് മുഴുവന്‍ സ്‌കൂളുകളിലും വായനശാല തുടങ്ങി
ഇരിമ്പിളിയം: വിദ്യാര്‍ഥികളില്‍ വായനശീലം വളര്‍ത്തുന്നതിന് ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിനു കീഴിലുള്ള മുഴുവന്‍ എല്‍.പി, യു.പി. സ്‌കൂളുകളിലും ക്ലാസ് ലൈബ്രറികള്‍ തുടങ്ങി. സര്‍വശിക്ഷാ അഭിയാന്‍ നടപ്പാക്കുന്ന നല്ലവായന എന്ന പദ്ധതിയുടെ ഭാഗമായി ഗ്രാമപ്പഞ്ചായത്തും കുറ്റിപ്പുറം ബി.ആര്‍.സിയും ചേര്‍ന്നാണ് പഞ്ചായത്തിലെ എട്ട് എല്‍.പി.സ്‌കൂളിലും മൂന്ന് യു.പി.സ്‌കൂളിലുമുള്ള മുഴുവന്‍ ക്ലാസുകളിലും ലൈബ്രറികള്‍ ആരംഭിച്ചത്. പഞ്ചായത്തുതല പ്രഖ്യാപനം പ്രൊഫ. ആബിദ്ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. നിര്‍വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഉമ്മുകുല്‍സു അധ്യക്ഷതവഹിച്ചു. ബി.പി.ഒ പി.എ.ഗോപാലകൃഷ്ണന്‍ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് പള്ളത്ത് വേലായുധന്‍ പുസ്തകം ഏറ്റുവാങ്ങി. എന്‍. ഉമ്മുകുല്‍സു പതിപ്പ് പ്രകാശനം ചെയ്തു. എ.ഇ.ഒ പി.കെ. ഇസ്മായില്‍ ജൈവവൈവിധ്യപാര്‍ക്ക് ഉദ്ഘാടനംചെയ്തു.
വി. മഞ്ജുള, വി.കെ. റജുല, പി.ടി. ഷംല, എന്‍. മുഹമ്മദ്, കെ.പി.എ. സത്താര്‍, പ്രഥമാധ്യാപകന്‍ പി. ഇബ്രാഹിം, പി.ടി.എ. പ്രസിഡന്റ് എം.ടി. മുഹമ്മദ് റഫീഖ്, എസ്.എം.സി. ചെയര്‍മാന്‍ വി.പി. രാജീവ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here