അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹ് ലൈബ്രറി ഉദ്ഘാടനം ചെയ്തു
എടയൂർ: അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹിൽ പുതുതായി ആരംഭിച്ച ലൈബ്രറി
യുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. വായനയാണ് മനുഷ്യന്റെ വളർച്ചയുടെ അടിസ്ഥാനം വായിക്കുന്നവന്റേയും വായിക്കാത്തവന്റേയും സംസ്കാരത്തിൽ തന്നെ വ്യത്യാസങ്ങളുണ്ടെന്നും കാലം എത്ര പുരോഗമിക്കുമ്പോഴും വളർച്ചയുടെ അടിസ്ഥാനം വായനയാണെന്നും തങ്ങൾ പറഞ്ഞു. കംപ്യൂട്ടർ ലാബ് സമസ്ത സെക്രട്ടറി ശൈഖുനാ പ്രൊഫസർ ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം നടത്തി.
ഇ ലൈബ്രറി ലോഞ്ചിങ് ജില്ലാപഞ്ചായത്ത് മെമ്പർ എപി സബാഹ് നിർവഹിച്ചു. മുസ്തഫൽ ഫൈസി, സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ, ഡോ.സാലിം ഫൈസി കൊളത്തൂർ, ഖാസിം കോയത്തങ്ങള്‍ എടയൂർ, ഹുസൈൻ കോയ തങ്ങൾ കൊളമംഗലം, കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ, സി.പി ഹംസ ഹാജി അത്തിപ്പറ്റ, യു കുഞ്ഞാലു മുസ്ലിയാർ വെങ്ങാട്, സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, വളാഞ്ചേരി നഗരസഭ ചെയർമാന്‍ അഷ്റഫ് അമ്പലത്തിങ്ങൽ, ഫസൽ തങ്ങൾ മലപ്പുറം, ഹുസൈൻ കോയ തങ്ങൾ, പൂകോയ തങ്ങൾ കാടാമ്പുഴ,അസീസ് മുസ്‌ലിയാർ, മൊയ്തു എടയൂർ, അനീസ് ഫൈസി, വി.പി റഷീദ് പൂക്കാട്ടിരി, മുഹമ്മദ് അലി ദാരിമി,
അബ്ദുൽ വാഹിദ് മുസ്ലിയാർ അത്തിപ്പറ്റ, മുഹമ്മദ് ഫൈസി അത്തിപ്പറ്റ, സിദ്ധീഖ് ഹാജി ആദൃശ്ശേരി, ഉമറുൽ ഫാറൂഖ് ഹുദവി പാലത്തിങ്ങൽ, അബ്ദുൽ ജലീൽ ഹുദവി വേങ്ങൂർ, കാടാമ്പുഴ മൂസ ഹാജി ഹാഫിള് ജാഫർ വാഫി, നൂറുദ്ദീൻ ഹുദവി കൂരിയാട്, താജുദ്ദീൻ വാഫി സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here