HomeNewsEventsകുറ്റിപ്പുറം ബ്ലോക്കിൽ അക്ഷരലക്ഷം സർവ്വെ പൂർത്തിയായി: 3500 ഓളം വീടുകളിലാണ് ആദ്യ ഘട്ട സർവ്വേ നടത്തിയത്

കുറ്റിപ്പുറം ബ്ലോക്കിൽ അക്ഷരലക്ഷം സർവ്വെ പൂർത്തിയായി: 3500 ഓളം വീടുകളിലാണ് ആദ്യ ഘട്ട സർവ്വേ നടത്തിയത്

literacy-survey

കുറ്റിപ്പുറം ബ്ലോക്കിൽ അക്ഷരലക്ഷം സർവ്വെ പൂർത്തിയായി: 3500 ഓളം വീടുകളിലാണ് ആദ്യ ഘട്ട സർവ്വേ നടത്തിയത്

വളാഞ്ചേരി : കേരളത്തെ പരിപൂർണ്ണ സാക്ഷരതാ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച അക്ഷരലക്ഷം പരിപാടിയുടെ ഭാഗമായുള്ള സർവ്വേ പൂർത്തിയാക്കി. കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരതാ മിഷന്റെ  ആഭിമുഖ്യത്തിൽ നടത്തിയ മിഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ സർവ്വേയുടെ ഉത്ഘാടനം വളാഞ്ചേരി മുനിസിപ്പാലിറ്റി ആരോഗ്യ സ്ഥിരം സമിതി ചെയർ പേഴ്സൺ  കെ  ഫാതിമ്മ കുട്ടി നിർവഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പരിധിയിലെ വിവിധ തദ്ദേശ സ്വയം  ഭരണ സ്ഥാപങ്ങളിൽ നിന്നും 3500  ഓളം വീടുകളിലാണ്  പദ്ധതിയുടെ ആദ്യ ഘട്ട ക്‌ളാസ്സുകൾ റിപ്പബ്ലിക് ദിനത്തിലാണ് ആരംഭിക്കുന്നത് .ഭരണഘടനയുടെ  ആമുഖം വായിച്ചും  ഏറ്റുവായിച്ചുമാണ്  ക്ലാസുകൾ ആരംഭിക്കുക . വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ അഞ്ചാം ഡിവിഷനിൽ നടത്തിയ സർവ്വേയിൽ  മുപ്പത്തി  അഞ്ചു നിരക്ഷരരും നാലാം തരം പൂർത്തിയാക്കാത്ത 55  പേരും ഏഴാം തരം പൂർത്തിയാക്കാത്ത 134  പേരും  പത്താം തരം പൂർത്തിയാക്കാത്ത 242  പേരെയും കണ്ടെത്തി . ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന 13  പേരെയും സർവ്വെയിലൂടെ കണ്ടെത്തി
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്  നോഡൽ പ്രേരക്  കെ ടി നിസാർ  ബാബു   , കെ മുജീബ് റഹ്മാൻ .എ നാസർ , ഒ കെ മുജീബ് ,  കെ സീനത്ത്‌ , എന്നിവർ സർവ്വേക്ക്  നേതൃത്വം  നൽകി . ജനപ്രതിനിധികൾ , സാക്ഷരത പ്രവർത്തകർ , അധ്യാപകർ , സന്നദ്ധപ്രവർത്തകർ ,കുടുംബശ്രീ പ്രവർത്തകർ , വിദ്യാർത്ഥികൾ , തുല്യത പഠിതാക്കൾ    എൻ എസ്  എസ് , സി എസ് എസ് വളണ്ടിയർമാർ തുടങ്ങിയവരാണ് വിവിധ ഇടങ്ങളിൽ സർവ്വേ  നടത്തിയത്


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!