HomeNewsEducationNewsഐ.എ.എസ് കോച്ചിങിനൊരുങ്ങി വളാഞ്ചേരി നഗരസഭ; ‘ലിറ്റിൽ ബ്യൂറോക്രാറ്റ്’ പദ്ധതി പ്രഖ്യാപനവും ഓറിയൻ്റേഷൻ ക്യാമ്പും സംഘടിപ്പിച്ചു

ഐ.എ.എസ് കോച്ചിങിനൊരുങ്ങി വളാഞ്ചേരി നഗരസഭ; ‘ലിറ്റിൽ ബ്യൂറോക്രാറ്റ്’ പദ്ധതി പ്രഖ്യാപനവും ഓറിയൻ്റേഷൻ ക്യാമ്പും സംഘടിപ്പിച്ചു

little-bureaucrat-2025-valanchery

ഐ.എ.എസ് കോച്ചിങിനൊരുങ്ങി വളാഞ്ചേരി നഗരസഭ; ‘ലിറ്റിൽ ബ്യൂറോക്രാറ്റ്’ പദ്ധതി പ്രഖ്യാപനവും ഓറിയൻ്റേഷൻ ക്യാമ്പും സംഘടിപ്പിച്ചു

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ലിറ്റിൽ ബ്യൂറോക്രാറ്റ് (IAS/IPS/IFS ലക്ഷ്യത്തിലേക്കുള്ള ആദ്യചുവടുവയ്പ്പ്)പദ്ധതി പ്രഖ്യാപനവും ഓറിയൻ്റേഷൻ ക്യാമ്പും സംഘടിപ്പിച്ചു.നഗരസഭയുടെ പുതുവർഷ സമ്മാനമായി 5-ാംക്ലാസ്സ് മുതൽ +2 വരെയുള്ള വിദ്യാർത്ഥികൾക്കായാണ് പദ്ധതി നടപ്പിലാക്കുന്നത്.പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു. വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ്കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷത വഹിച്ചു.
little-bureaucrat-2025-valanchery
നഗരസഭയിൽ സ്ഥിരതാമസമുള്ള വിദ്യാർത്ഥികളിൽ നിന്നും ഓൺലൈനായി 300 പരം അപേക്ഷകളാണ് ലഭിച്ചത്.ഇവർക്ക് അടുത്ത ദിവസങ്ങളിലായി പരീക്ഷ സംഘടിപ്പിക്കുകയും തെരഞ്ഞെടുക്കപ്പെടുന്ന 200 വിദ്യാർത്ഥികൾക്ക് ഒരു വർഷം നീണ്ടു നിൽക്കുന്ന ഫൗണ്ടേഷൻ കോഴ്സ് നൽകും.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,കൗൺസിലർമാരായ സിദ്ധീഖ് ഹാജി കളപ്പുലാൻ,ഈസ നബ്രത്ത്,സദാനന്ദൻ കോട്ടീരി,ഹസീന വട്ടോളി,എന്നിവർ സംസാരിച്ചു.വൺ ഐ.എ.എസ് അക്കാദമി ഡയറക്ടർ മിഥുലേഷിൻ്റെ നേതൃത്വത്തിൽ ഓറിയൻ്റേഷൻ ക്ലാസ്സ് നടന്നു.കൗൺസിലർ ആബിദ മൻസൂർ സ്വാഗതവും ഹബീബ് റഹ്മാൻ പറമ്പയിൽ നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!