HomeNewsHealthവളാഞ്ചേരിയിൽ നഗരസഭാധികൃതർ അനധികൃത അച്ചാർകട പൂട്ടിച്ച് സാധനങ്ങൾ പിടിച്ചെടുത്തു

വളാഞ്ചേരിയിൽ നഗരസഭാധികൃതർ അനധികൃത അച്ചാർകട പൂട്ടിച്ച് സാധനങ്ങൾ പിടിച്ചെടുത്തു

pickle-valanchery

വളാഞ്ചേരിയിൽ നഗരസഭാധികൃതർ അനധികൃത അച്ചാർകട പൂട്ടിച്ച് സാധനങ്ങൾ പിടിച്ചെടുത്തു

വളാഞ്ചേരി: വളാഞ്ചേരിയിൽ ദേശീയപാതക്കരികിൽ അനധികൃതമായി പ്രവൃത്തിച്ച് വരുന്ന അച്ചാർകട നഗരസഭാധികൃതർ പൂട്ടിച്ചു. കോഴിക്കോട് റോഡിൽ നഗരസഭാ കാര്യാലയത്തിന് മീറ്ററുകൾക്കപ്പുറമാണ് കഴിഞ്ഞ രണ്ടാഴചയോളമായി അച്ചാർകട പ്രവൃത്തിച്ചു വന്നിരുന്നത്. കഴിഞ്ഞ വർഷം നോമ്പുകാലത്ത് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഇത്തരം അച്ചാർകടകളിൽ നിന്ന് സാധങ്ങൾ വാങ്ങികഴിച്ചവർക്ക് മഞ്ഞപ്പിത്തം പോലുള്ള അസുഖങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്തിരുന്നു.
pickle-valanchery
അനുമതിയില്ലാതെ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഇത്തരം അച്ചാർക്കടകളിൽ ആരോഗ്യവകുപ്പിന്റെ പരിശോധന കർശനമാക്കുംമെന്ന കളക്ടറുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന ആരോഗ്യജാഗ്രതാ അവലോകന യോഗത്തിലെ തീരുമാനത്തെത്തുടർന്നാണ് നടപടി. വളാഞ്ചേരി നഗരസഭ സെക്രട്ടറി (ഇൻ ചാർജ്) സുനിൽ കുമാർ, എച്ച്.ഐ ബെന്നി മാത്യൂ എന്നിവരുടെ നേതൃത്വത്തിലാണ് ടൗണിലെ അനധികൃത രാത്രികാല അച്ചാർ, സോഡ, ഉപ്പിലിട്ടത് കച്ചവടക്കാരുടെ സാധനങ്ങൾ പിടിച്ചെടുത്തത്.
Summary: lllegal pickle stall in valanchery town closed after municipality officials raided and seized their products.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!