മദ്യശാലകൾ തുറക്കരുത് കോവിഡ് വ്യാപനം കൂട്ടരുത് : പരീദ് കരേക്കാട്
വളാഞ്ചേരി: കേരളത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾ പൂട്ടിയിടുകയും , കോവിഡ് പ്രോട്ടോക്കോളുകൾ തെറ്റിച്ചുകൊണ്ട് മദ്യശാലകൾ തുറന്നു പ്രവർത്തിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ മദ്യശാലകൾ തുറക്കുന്നത് കോവിഡ് വ്യാപനം കൂട്ടുന്നതിനെ ഉപകരിക്കു എന്ന് ലഹരി നിർമാർജ്ജന സമിതി സംസ്ഥാന ഉപാധ്യക്ഷൻ പരീദ് കരേക്കാട് അഭിപ്രായപ്പെട്ടു.
മദ്യശാലകൾ തുറക്കരുത് കോവിഡ് വ്യാപനം കൂട്ടരുത് എന്ന ലഹരി നിർമാർജന സമിതി കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ചിട്ടുള്ള പ്രതിഷേധ സമരത്തിൻ്റെ കോട്ടക്കൽ മണ്ഡലംതല ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ എൻ എസ് ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് കോടിയിൽ അധ്യക്ഷത വഹിച്ചു സംസ്ഥാന ഭാരവാഹികളായ ഒ കെ കുഞ്ഞി കോമു മാസ്റ്റർ സലാം വളാഞ്ചേരി എ പി മൊയ്തീൻകുട്ടി മാസ്റ്റർ മുജീബ് വാലസി വിപി ഹുസൈൻ വി പി മാനു ഹാജി അദീദ് കാവുംപുറം നടുവത്ത് ബാബു യൂസഫ് തറക്കൽ അഷ്റഫ് പറമ്പയിൽ, നൂറുൽ ആബിദ് നാലകത്ത്, നന്മ ഇബ്രാഹിം മാസ്റ്റർ, മമ്മുതു എന്നിവരും ഭാരവാഹികളും പങ്കെടുത്തു
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here