വൈലത്തൂർ പരിസരത്തുനിന്നും മയക്കുമരുന്ന് വേട്ടക്ക് നേതൃത്വം നൽകിയ പോലീസ് സേനക്ക് അഭിനന്ദനം: ലഹരി നിർമാർജന സമിതി
വളാഞ്ചേരി: വൈലത്തൂർ പരിസരത്തുനിന്നും ഒരുകോടിയിലധികം രൂപയുടെ മയക്കുമരുന്നുകൾ പിടിച്ചെടുത്തപോലീസ് സേനക്ക് ലഹരി നിർമാർജന സമിതി കോട്ടക്കൽ നിയോജക മണ്ഡലം കമ്മിറ്റി ഓൺലൈൻ കൺവെൻഷൻ അഭിനന്ദനം രേഖപ്പെടുത്തി നിരോധിത മയക്കുമരുന്നുകൾ പല കടകളിലും വിൽക്കുന്നതായി അറിയാൻ സാധിച്ചു ഇതിനെതിരെ കോട്ടക്കൽ നിയോജക മണ്ഡലത്തിലെ മുഴുവൻ കടകളിലും ലഹരി നിർമാർജന സമിതി തയ്യാറാക്കിയ വാണിംഗ് നോട്ടീസ് എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കടകളിൽ കൊടുക്കാനും താഴെത്തട്ടിൽ ഉള്ള പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന് ആവശ്യമായിട്ടുള്ള നടപടികൾ സ്വീകരിക്കാനും കൺവെൻഷൻ തീരുമാനിച്ചു.
മണ്ഡലം പ്രസിഡണ്ട് കെ.എം കുഞ്ഞിപ്പ അധ്യക്ഷത വഹിച്ചു. എൽ.എൻ.എസ് ജില്ലാ പ്രസിഡണ്ട് സി കെ എം ബാപ്പുഹാജി ഉദ്ഘാടന കർമ്മം നിർവഹിച്ചു. സംസ്ഥാന ഉപാധ്യക്ഷൻ പരീത് കരേക്കാട് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വർക്കിങ് പ്രസിഡന്റ് പിഎംകെ കാഞ്ഞിയൂർ വിഷയാവതരണം നടത്തി. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളെരി, വൈസ് പ്രസിഡണ്ട് ആസാദ് കെ.ടി, എക്സൈസ് ഓഫീസർ ഗണേശൻ, സംസ്ഥാന ജില്ലാ ഭാരവാഹികളായ ഒ.കെ കുഞ്ഞി കോമു മാസ്റ്റർ, വി മധുസൂദനൻ കാടാമ്പുഴ, എ.പി മൊയ്തീൻകുട്ടി മാസ്റ്റർ, കോടിയിൽ അഷ്റഫ്, ടി.പി സുലൈഖാബി, വിപി ഹുസൈൻ, തുറക്കൽ ഷാനവാസ്, നൂറുൽ ആബിദീൻ നാലകത്ത്, ടി.കെ മുഹമ്മദ്കുട്ടി, ചോയ് മഠത്തിൽ ഹംസ, അദീദ് കാവുംപുറം, യൂസഫ് തറക്കൽ, അഷ്റഫ് പറമ്പയിൽ, അസീസ് പാച്ചത്ത്, കെ.ടി ബുഷ്റ എന്നിവരും ഭാരവാഹികളും പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here