കാടാമ്പുഴ മേഖലയിലെ മയക്കുമരുന്ന് വ്യാപനം തടയാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ലഹരി നിർമാർജന സമിതി പൊലീസിൽ പരാതി നൽകി
വളാഞ്ചേരി : മയക്കുമരുന്ന് കച്ചവടം തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് ലഹരിനിർമാർജന സമിതി ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് സമിതി മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാടാമ്പുഴ സബ് ഇൻസ്‌പെക്ടർക്ക് നിവേദനം നൽകി. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി കാടാമ്പുഴയുടെ പരിസരപ്രദേശങ്ങളിൽനിന്ന് എം.ഡി.എം.എ. അടക്കം വിവിധ മയക്കുമരുന്നുൽപ്പന്നങ്ങൾ പിടിച്ചെടുത്തിരുന്നു. പ്രതികൾക്കെതിരേ ശക്തമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും സമിതി നിവേദനത്തിൽ ആവശ്യപ്പെട്ടു.
എൽ.എൻ.എസ്. സംസ്ഥാന സെക്രട്ടറി ഒ.കെ. കുഞ്ഞിക്കോമുവിനൊപ്പം വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ വി. മധുസൂദനൻ കാടാമ്പുഴ, എ.പി. മൊയ്തീൻകുട്ടി, കെ.പി. നാരായണൻ, എൽ.എൻ.എസ്. ജില്ലാ ഭാരവാഹികളായ അഷറഫ് കൊടിയിൽ, ഷാനവാസ് തുറക്കൽ, സിദ്ദിഖ് വരമ്പനാലൻ എന്നിവരും നിവേദകസംഘത്തിൽ ഉണ്ടായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here