കൊടുമുടിയിലെ ഈ കൽവിളക്കിൽ ഇനി മതമൈത്രിയുടെ തിരിനാളങ്ങൾ പ്രകാശം പരത്തും
വളാഞ്ചേരി: സന്ധ്യാനേരത്തിനി ദീപസ്തംഭം ജ്വലിക്കുമ്പോൾ പത്തരമാറ്റ് പ്രകാശമായിരിക്കും ,തെളിഞ്ഞു കത്തുന്ന ഓരോ ദീപനാളത്തിന്റെയും തിളക്കം ഈ യുവാക്കളുടെ ഹൃദയത്തിലും പ്രതിഫലിക്കും. കൊടുമുടിയിലെ വിഷ്ണു ക്ഷേത്രം പ്രളയത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന വളാഞ്ചേരികൂട്ടായ്മ പ്രവർത്തകർ ഷരീഫ് പാലൊളി തുടങ്ങി ഒട്ടനവധി പേരാണ് രാവും പകലുമായി കൊടുമുടി ക്യാമ്പിലും തുടർന്നുള്ള വീടുകളും ആരാധനാലയങ്ങളും വൃത്തിയാക്കുന്നതിലും വ്യാപൃതരായിരിക്കുന്നത്.
തൂതപ്പുഴ കര കവിഞ്ഞൊഴുകിയപ്പോൾ തൊട്ടടുത്ത കൊടുമുടി വിഷ്ണു ക്ഷേത്രത്തിലേക്കും വെള്ളം കയറി. ഇന്ന് മതവും ജാതിയും നോക്കാതെ കുറേയാളുകൾ ക്ഷേത്രവും പരിസരവും വൃത്തിയാക്കി. വെള്ളം അതിർത്തി കയറി വന്നപ്പോൾ ഇത്തരം നല്ല ചിത്രങ്ങൾ നമുക്ക് മുന്നിൽ തെളിഞ്ഞു വന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here