അധികൃതർ തിരിഞ്ഞ് നോക്കിയില്ല; കുറ്റിപ്പുറത്ത് കിണറ്റിൽ വീണ പന്നിയെ രക്ഷിച്ച് നാടുകാർ
കുറ്റിപ്പുറം : കിണറ്റിൽ വീണ പന്നിയെ രക്ഷപ്പെടുത്തണമെന്ന നാട്ടുകാരുടെ അഭ്യർത്ഥന അധികൃതർ കണ്ടില്ലെന്നു നടിച്ചപ്പോൾ ഒടുവിൽ നാട്ടുകാർതന്നെ പന്നിയെ രക്ഷപ്പെടുത്തി. താഴേയങ്ങാടി ലൗലി സ്ട്രീറ്റിലെ ചേക്കുട്ടിയുടെ ആൾമറയില്ലാത്ത കിണറ്റിൽ ബുധനാഴ്ച പുലർച്ചെയാണ് പന്നി വീണത്. കുറ്റിപ്പുറം പോലീസിനെയാണ് നാട്ടുകാർ ആദ്യം വിവരമറിയിച്ചത്. പോലീസ് അഗ്നിരക്ഷാസേനയെ അറിയിക്കാൻ നിർദേശിച്ചു. അഗ്നിരക്ഷാസേന പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കാനാണ് നിർദേശിച്ചത്. പഞ്ചായത്ത് സെക്രട്ടറി അഗ്നിരക്ഷാസേനയെയും പോലീസിനെയും അറിയിക്കാനാണ് നിർദേശിച്ചത്. എല്ലാ വകുപ്പ് അധികൃതരും ഉത്തരവാദിത്വമൊഴിയാൻ ശ്രമിച്ചതോടെ നാട്ടുകാർതന്നെ മുന്നിട്ടിറങ്ങുകയായിരുന്നു. അധികൃതരുടെ നിലപാടിൽ നാട്ടുകാർ പ്രതിഷേധം രേഖപ്പെടുത്തി. വാർഡ് മെമ്പർ ബേബി, ദാസൻ, ഷെഫീഖ്, ജാഫർ എന്നിവർ നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here