ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന് മങ്കടയിൽ സ്ഥലം കണ്ടെത്തി
പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് പ്രവർത്തിക്കുന്ന മങ്കട ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന് മങ്കടയിലെ കർക്കിടകത്തെ നാടിപ്പാറയിൽ സ്ഥലം കണ്ടെത്തിയതായും ഇത് ഏറ്റെടുക്കുന്നതിന് നടപടികൾ സ്വീകരിച്ച് വരുന്നതായും ടി.എ.അഹമ്മദ് കബീർ എം.എൽ.എ അറിയിച്ചു. ടൂറിസം വകുപ്പിന്റെ കീഴിലാണ് ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നത്. വർഷങ്ങളായി അങ്ങാടിപ്പുറം പോളിടെക്നിക് കോളേജിന്റെ പഴയ ഹോസ്റ്റൽ കെട്ടിടത്തിലാണ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നത്. എന്നാൽ ഇതൊഴിയാൻ പോളിടെക്നിക് അധികൃതർ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സ്വന്തമായി സ്ഥലം കണ്ടെത്താൻ ടി.എ.അഹമ്മദ് കബീർ എം.എൽ.എ മുൻകൈയെടുത്ത് ശ്രമം ആരംഭിച്ചത്.
നാടിപ്പാറയിൽ 3.84 ഏക്കർ ഭൂമി മുമ്പ് മിച്ച ഭൂമിയായി സർക്കാർ ഏറ്റെടുത്തിരുന്നു. പുഴക്കാട്ടിരിയിൽ പ്രവർത്തിക്കുന്ന ഗവ.ഐ.ടി.ഐയ്ക്ക് സ്വന്തം കെട്ടിടം നിർമ്മിക്കാൻ ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നത് ഇവിടെയാണ്. ഇതോടൊപ്പം ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിനും 80 സെന്റ് സ്ഥലം അനുവദിക്കണമെന്നാണ് മലപ്പുറം ടൂറിസം വകുപ്പ് ഡയറക്ടർ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യത്തിലും ജില്ലാ കളക്ടർ നടപടികൾ സ്വീകരിച്ച് വരുന്നുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here