ലൊജിസ്റ്റിക്ക് മാനേജ്‌മെന്റ് അസോസിയേറ്റ് സൗജന്യ നൈപുണ്യ പരിശീലനം വളാഞ്ചേരിയിൽ
ലൊജിസ്റ്റിക്ക് മാനേജ്‌മെന്റ് അസോസിയേറ്റ് (കൊറിയർ/കാർഗോ ട്രാൻസ്‌പോർടേഷൻ സർവ്വീസ് സെന്റർ മാനേജ് ചെയ്യുന്നതായിരിക്കും പ്രധാനമായും ജോലി) സൗജന്യ നൈപുണ്യ പരിശീലനത്തിൽ നഗരസഭകളിലെ സ്ഥിര താമസക്കാർക്ക് പങ്കെടുക്കാം.
ഭാരത സർക്കാറിന്റെ പാർപ്പിട നഗരദാരിദ്ര്യ നിർമ്മാർജ്ജന മന്ത്രാലയത്തിന്റെ സഹായത്തോടെ സംസ്ഥാന നഗരകാര്യ വകുപ്പ് കുടുംബശ്രീ മിഷൻ വഴി നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന മിഷൻ (NULM) പദ്ധതിയുടെ ഭാഗമായി പുത്തനത്താണി തിരുനാവായ റോഡിലുള്ള വിദ്യാഭാരതി കോളേജിൽ വെച്ചാണ് പരിശീലനം നടത്തുന്നത്.
ഒക്ടോബർ 3ന് ചൊവ്വാഴ്ച്ച ആരംഭിക്കുന്ന സൗജന്യ കോഴ്സിൽ ചേർന്ന് പഠിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് 26.09.2017ന് (ചൊവ്വ) രാവിലെ 10 മണിക്ക് വളാഞ്ചേരി സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സെമിനാറിൽ പങ്കെടുക്കാവുന്നതാണ്.
✅ കുറഞ്ഞ വിദ്യഭ്യാസ യോഗ്യത:
പ്ലസ് ടു പാസ്സായിരിക്കണം
പ്രായ പരിധി:
18-30 വയസ്സ്
✅ രാവിലെ 9 മണിക്ക് തുടങ്ങി വൈകിട്ട് 5 മണി വരെ ക്ലാസുകൾ ഉണ്ടായിരിക്കും.
✅ 50000/- രൂപ വാർഷിക വരുമാനത്തിന് താഴെ വരുന്ന നഗരസഭയിലെ സ്ഥിര താമസക്കാരായ യുവതീ-യുവാക്കൾക്ക് ഈ കോഴസിന് ചേർന്ന് പഠിക്കാം.
✅ ഈ കോഴ്സ് തൊഴിൽ ലഭിക്കുവാൻ കൂടുതൽ സാധ്യതയുള്ളതും അംഗീകാരമുള്ളതുമാണ്.
✅ പരമാവധി മൂന്ന് മാസം വരെ നീണ്ടു നിൽക്കുന്ന തരത്തിലാണ് സിലബസ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.
✅ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജോലി നേടുവാനുള്ള പിന്തുണാ സഹായവും യാത്രാപടിയും ലഭിക്കും.
വളാഞ്ചേരി നഗരസഭാ നിവാസികളുടെ അഭാവത്തിൽ കോട്ടക്കൽ, തിരൂർ എന്നീ നഗരസഭകളിലെ ഉദ്ധ്യോഗാർത്ഥികളെയും പരിഗണിക്കും. മുകളിൽ പറഞ്ഞ കോഴ്സുമായി ബന്ധപ്പെട്ട
കൂടുതൽ വിവരങ്ങൾക്ക് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ 9995074700 നമ്പറിൽ ബന്ധപ്പെടുക.
മുകളിൽ പറഞ്ഞ കോഴ്സിനു പുറമെ വെറേയും ചില കോഴ്സുകൾ സംഘടിപ്പിക്കുന്നുണ്ട്. ആയതിന്റെ വിവരങ്ങൾ 26ന് നടക്കുന്ന സെമിനാറിൽ വിശദീകരിക്കുന്നതായിരിക്കുമെന്ന് എൻ.യു.എൽ.എം, മലപ്പുറം മേഖലാ മാനേജർ അറിയിച്ചു..
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here