സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ലാ റാലിയുടെ ലോഗോ പ്രകാശനം ചെയ്തു
വളാഞ്ചേരി : ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് തിരൂർ വിദ്യാഭ്യാസ ജില്ലാ അസോസിയേഷൻ 20, 21, 22 തീയതികളിൽ ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്കൂളിൽ നടത്തുന്ന സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ലാറാലിയുടെ ലോഗോ കായികമന്ത്രി വി. അബ്ദുറഹ്മാൻ പ്രകാശനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സുരേഷ് മലയത്ത് അധ്യക്ഷതവഹിച്ചു. പ്രഥമാധ്യാപകൻ കെ. യാസർ, അസോസിയേഷൻ ജില്ലാസെക്രട്ടറി പി.ജെ. അമീൻ, െട്രയിനിങ് കമ്മിഷണർ വി.ടി. അബ്ദുറഹ്മാൻ, ഓർഗനൈസിങ് കമ്മിഷണർ ജിബി ജോർജ്, ഹഫീസ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here