പ്രവാസികൾക്ക് പകരക്കാരെ വെച്ച് വോട്ട് ചെയ്യാം; പ്രവാസി വോട്ടവകാശം ബിൽ ലോക്സഭയിൽ പാസായി
ന്യൂഡൽഹി: പ്രവാസികൾക്ക് വോട്ടവകാശം നൽകുന്ന ജനപ്രാതിനിധ്യ ഭേദഗതി ബിൽ ലോക്സഭയിൽ പാസായി. പ്രവാസികൾക്ക് പകരക്കാരെ നിശ്ചയിച്ച് വോട്ട് ചെയ്യാൻ ബില്ലിൽ വ്യവസ്ഥയുണ്ട്. ഇതുസംബന്ധിച്ച ബില്ലിന് കേന്ദ്രസർക്കാർ അന്തിമ രുപം നൽകിയിരുന്നെങ്കിലും ലോക്സഭയിൽ പാസായിരുന്നില്ല.
അതേ സമയം, പ്രവാസികൾക്ക് ഇ-വോട്ടിങ് അനുവദിക്കില്ലെന്നാണ് സൂചന. ഇ-വോട്ടിങ് പൂർണമായും സുരക്ഷിതമല്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. ഇത് സുരക്ഷിതമാക്കാൻ കൂടുതൽ മികച്ച സാേങ്കതികവിദ്യ ആവശ്യമാണെന്നും രവിശങ്കർ പ്രസാദ് വ്യക്തമാക്കി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here