കുറ്റിപ്പുറത്ത് ഓടി കൊണ്ടിരുന്ന ലോറിയിൽ നിന്നും റോഡിൽ മെറ്റൽ വീണ സംഭവം ;ഡ്രൈവർ അറസ്റ്റിൽ
കുറ്റിപ്പുറം: ഓടി കൊണ്ടിരുന്ന ലോറിയിൽ നിന്നും റോഡിൽ മെറ്റൽ വീണ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ലോറി ഡ്രൈവറും ഉടമയുമായ തവനൂർ കൂരട സ്വദേശി പുളിക്കൽ നാസർ(45)നെയാണ് കുറ്റിപ്പുറം പൊലിസ്അറസ്റ്റ് ചെയ്തത്. റോഡിൽ വീണ മെറ്റൽകല്ലുകൾ നീക്കം ചെയ്യാത്തതിനാണ് ഇയാളെ പൊലിസ്അറസ്റ്റ് ചെയ്തത്. അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലിസ് മെറ്റൽ റോഡിൽ നിന്ന് നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പൊലിസിനു നൽകിയ വാക്ക് പാലിക്കാതെ ലോറി ഡ്രൈവർകൂടിയായ ഇയാൾ രക്ഷപ്പെടുകയായിരുന്നു. തിരൂർ – കുറ്റിപ്പുറം റോഡിൽ ചെമ്പിക്കൽ കലുങ്കിന് സമീപം ശനിയാഴ്ച വൈകീട്ടാണ് അപകടം സംഭവിച്ചത്. ലോറിയിൽ നിന്നും വീണ മെറ്റൽ നീക്കം ചെയ്യാത്തതിനെ തുടർന്ന് രാത്രിയിൽ നിരവധി ഇരു ചക്രവാഹനങ്ങളാണ് അപകടത്തിൽ പെട്ട് ഇവിടെ മറിഞ്ഞത്. തിരൂരിൽ നിന്ന് അഗ്നിശമന സേനയും മോട്ടർ വാഹന വകുപ്പും പൊലിസും എത്തിയാണ് റോഡിൽ നിന്നും മെറ്റൽ നീക്കം ചെയ്തത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here