HomeNewsAgricultureകൊറോണ; തിരുന്നാവായയിലെ താമര കർഷകർക്ക് ദുരിതകാലമായി

കൊറോണ; തിരുന്നാവായയിലെ താമര കർഷകർക്ക് ദുരിതകാലമായി

tirunavaya-lotus

കൊറോണ; തിരുന്നാവായയിലെ താമര കർഷകർക്ക് ദുരിതകാലമായി

തിരുന്നാവായ:കൊറോണക്കാലം തിരുന്നാവായയിലെ താമര കർഷകർക്ക് ദുരിതകാലമായി. കൊറോണ വ്യാപനം തടയാൻ ക്ഷേത്രങ്ങൾ അടച്ചിട്ടതോടെ തിരുന്നാവായയിലെ താമരപ്പൂക്കൾ പറിക്കാനാകാതെ വാടിക്കരിയുന്നു. ഏകദേശം 20ഓളം കർഷകരാണ് ഏക്കർകണക്കിന് വരുന്ന കായലിൽ താമര കൃഷി നടത്തുന്നത്. തിരുന്നാവായ നവാമുകുന്ദ ക്ഷേത്രം, ഗുരുവായൂർ ക്ഷേത്രം, ശബരിമല അടക്കം കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലേക്കും തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലേക്കും താമരപ്പൂക്കൾ കയറ്റിയയക്കുന്നത് ഇവിടെനിന്നാണ്. എന്നാൽ കോവിഡ്‌ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതും ക്ഷേത്രങ്ങൾ അടച്ചിട്ടതും താമരപ്പൂക്കൾക്ക് കഷ്ടകാലമായി. ജനുവരിമുതൽ മെയ് വരെയാണ് താമരപ്പൂക്കളുടെ സീസൺ. വിവാഹങ്ങളും ക്ഷേത്ര ഉത്സവങ്ങളും വിഷു ആഘോഷവും പൂക്കൾക്ക് വലിയ ഡിമാന്റാണ്. വെയിൽ കൂടുന്നതോടെ കായലിൽ വെള്ളംവറ്റി കൃഷി നശിക്കുകയുംചെയ്യും. ഇതിനിടയിൽ കിട്ടുന്ന സമയമാണ് പൂകർഷകർക്ക് നല്ല സമയം. ഇതിനായി വായ്പയെടുത്ത് വയലിടങ്ങളിൽ കൃഷി നടത്തുന്നു. തിരുന്നാവായയിലെ പല്ലാറ്റ്, തിരുത്തി, വലിയ പറപ്പൂർ, കൊടക്കൽ തുടങ്ങിയ സ്ഥലങ്ങളിലാണ് കൃഷി നടത്തുന്നത്. കൊറോണ പൂകർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് വരുത്തിയിരിക്കുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!