വളാഞ്ചേരിയിലെ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ കഴിഞ്ഞ വ്യക്തിയുടെ പരിശോധന ഫലം പോസിറ്റീവ്; മെഡിക്കൽ കോളേജിലേക്ക് മാറ്റി
വളാഞ്ചേരി: വളാഞ്ചേരിയിലെ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ കഴിഞ്ഞ വ്യക്തിക്ക് ഫലം പോസിറ്റീവ്. ഇതേത്തുടർന്ന് ഇദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ജൂലായ് 2ന് ഖത്തറിൽ നിന്നെത്തി എത്തി കോഴിക്കോട് റോഡിൽ ക്വാറൻ്റയ്ൻ സെൻൻ്റെറായി പ്രവർത്തിച്ചിരുന്ന സ്വകാര്യ ലോഡ്ജിൽ കഴിഞ്ഞിരുന്ന തൃശ്ശൂർ ഇരിഞ്ഞാലക്കുട സ്വദേശിയായ 51 കാരനാണ് ഫലം പോസിറ്റീവായി സ്ഥിതീകരിച്ചത്. നേരത്തെ ഇവിടെ കഴിഞ്ഞ ഒരാളെ ശനിയാഴ്ച മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പരിശോധന നടത്തിയതിൽ ഒരാൾക്ക് കൂടി പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇയാളെ ബുധനാഴ്ച ഉച്ചയോടെ ഉദ്യോഗസ്ഥരെത്തി തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയത്. ഇതോടെ വളാഞ്ചേരിയിലെ സ്വകാര്യ ലോഡ്ജിൽ ക്വാറൻ്റയ്നിൽ കഴിഞ്ഞിരുന്ന 18 പേരിൽ 2 പേർക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. മറ്റ് 15 പേർക്ക്പ രിശോധനയിൽ നെഗറ്റീവ് ആയിരുന്നു.തുടർന്ന് ഇവരെ വീട്ടിലേക്ക് അയച്ചിരുന്നു.ക്വാറൻ്റയ്ൻ കേന്ദ്രമായിരുന്ന സ്വകാര്യ ലോഡ്ജിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ലോഡ്ജ് അണുവിമുക്തമാക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുമെന്ന് ബ്ലോക്ക് ഓഫീസ് ഉദ്യോഗസ്ഥർ വളാഞ്ചേരി ഓൺലൈനിനോട് പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here