വളാഞ്ചേരി കൊളമംഗലം മാടത്തിയാർ കുന്ന് റോഡ് നാടിന് സമർപ്പിച്ചു
വളാഞ്ചേരി: കൊളമംഗലം ഡിവിഷൻ പന്ത്രണ്ടിലെ മാടത്തിയാർക്കുന്ന് പ്രദേശത്തെ ജനങ്ങളുടെ നിരവധി കാലത്തെ ആവശ്യമായ മാടത്തിയാർക്കുന്ന് നിരപ്പ് റോഡ് ബഹുമാനപ്പെട്ട പൊന്നാനി പാർലമെന്റ് മണ്ഡലം എം.പി ഇ.ടി മുഹമ്മദ് ബഷീർ സാഹിബ് നാടിന് സമർപ്പിച്ചു. അദ്ധേഹത്തിന്റെ പ്രാദേശിക വികസന ഫണ്ടിൽ എസ്.സി വിഭാഗത്തിലുൾപെടുത്തി 8 ലക്ഷം രൂപ അനുവദിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. വളാഞ്ചേരി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. ഡിവിഷൻകൗൺസിലറും വെറും മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ആയ റൂബി ടീച്ചർ വൈസ് ചെയർമാൻ റംല മുഹമ്മദ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി എം റിയാസ് മുജീബ് വാലാസി. മാരാത്ത് ഇബ്രാഹിം, ദീപ്തി ക ഷൈലേഷ്, കൗൺസിലർമാരായ ബദരിയാ മുനീർ, ആബിദ മൻസൂർ, ശൈലജ, ഷാഹിനാ റസാക്ക്, അസിസ്റ്റന്റ് എഞ്ചിനിയർ സോജൻ, പറശ്ശേരി ഹസൈനാർ, ടി.കെ. ആബിദലി , സലാം വളാഞ്ചേരി, രാജൻ മാഷ് , കെ.മുഹമ്മദ് മുസ്തഫ, ഷാഹുൽ ഹമീദ് എം.പി, ഭക്ത വൽസലൻ, കെ. റഷീദ്, അസ്ലം പരയോടത്ത്, മജീദ്. വി.കെ, സാജിത ടി.വി, മൈമൂന, ഉഷ തുടങ്ങിയവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here