HomeNewsFestivalsമാഘമക ഉത്സവത്തിനു തിരുനാവായയിൽ സമാപനമായി

മാഘമക ഉത്സവത്തിനു തിരുനാവായയിൽ സമാപനമായി

മാഘമക ഉത്സവത്തിനു തിരുനാവായയിൽ സമാപനമായി

തിരുനാവായ : മന്ത്രമുഖരിതമായ അന്തരീക്ഷത്തിൽ നിളാ ആരതിയും നിളാപൂജയും നടന്നതോടെ മാഘമക ഉത്സവത്തിനു സമാപനം. നിളാവന്ദനത്തോടെ വ്യാഴാഴ്ചയാണ് മാഘമകം തുടങ്ങിയത്. സമാപനച്ചടങ്ങിൽ പങ്കെടുക്കാൻ കേരളത്തിലെ വിവിധ ആശ്രമങ്ങളിൽനിന്ന് സംന്യാസി പ്രതിനിധികളുമെത്തി. താനൂർ അമൃതാനന്ദമയി മഠത്തിലെ സ്വാമിനി അതുല്യാമൃതപ്രാണ, മുൻ ശബരിമല മേൽശാന്തി എ.കെ. സുധീർ നമ്പൂതിരി, പുളിക്കൽ ശങ്കരോടത്ത് കോവിലകം അമ്പോറ്റി തമ്പുരാൻ, മാനവേന്ദ്രവർമ എന്നിവരുടെ മുഖ്യകാർമികത്വത്തിലാണ് നിളാ ആരതിയും നിളാപൂജയും നടന്നത്.
Ads
ഉഗ്രനരസിംഹ ചാരിറ്റബിൾ ട്രസ്റ്റിന്റെയും ഓറൽ ഹിസ്റ്ററി റിസർച്ച് ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ തിരുനാവായയിൽ രൂപവത്കരിച്ച പ്രത്യേക സംഘാടകസമിതിയാണ് ചടങ്ങുകൾക്കു നേതൃത്വം നൽകിയത്. തുടർന്നു ചേർന്ന സമ്മേളനത്തിൽ എ.കെ. സുധീർ നമ്പൂതിരി അധ്യക്ഷതവഹിച്ചു.
madhamakam-tirunavaya
സ്വാമിനി അതുല്യാമൃതപ്രാണ അനുഗ്രഹപ്രഭാഷണം നടത്തി. സപ്തനദീ പ്രവാഹമുണ്ടാകുന്ന മാഘമാസത്തിൽ നിളയെ പൂജിക്കണമെന്ന പരമ്പരാഗത വിശ്വാസം പ്രപഞ്ച പ്രതിഭാസങ്ങളെ ഈശ്വരസങ്കൽപ്പമായി കാണണമെന്ന സന്ദേശമാണ് നൽകുന്നതെന്ന് അവർ പറഞ്ഞു. മാനവേന്ദ്രവർമ, വി.സി. വിമൽ, മുരളി പടനാട്ടിൽ എന്നിവർ പ്രസംഗിച്ചു. ചടങ്ങുകൾക്ക് സി.പി. രാജൻ, ശശി കക്കോട്ടിൽ, കൃഷ്ണകുമാർ പുല്ലൂരാൻ, മോഹൻ ദാസ്, കെ. രഘുപാൽ, എം. ബാബു, ടി. സഞ്ജീവ്, സി. രാധാകൃഷ്ണൻ തുടങ്ങിയവർ നേതൃത്വംനൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!