ടിക് ടോക്കിന്റെ നിരോധനം നീക്കി; ആപ് സ്റ്റോറുകളില്‍ ഉടൻ തിരികെയെത്തും
ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി പിന്‍വലിച്ചു.ടിക് ടോക്കിന്റെ പുനപരിശോധനാ ഹര്‍ജിയിലാണ് നടപടി. അശ്ലീലവും നഗ്നദൃശ്യങ്ങളും ആപ്പില്‍ അപ്ലോഡ് ചെയ്യുന്നത് തടയുന്നതിനുള്ള നപടിയുണ്ടാകുമെന്ന് ടിക് ടോകിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ ഉറപ്പ് നല്‍കി. ഇതേ തുടര്‍ന്നാണ് കോടതി നിരോധനം എടുത്ത് കളഞ്ഞത്.
ഈ മാസം മൂന്നിനാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ആപ്പിന് വിലക്കേര്‍പ്പെടുത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നതിന് കാരണമാവുന്നതായി ആരോപിച്ച് മധുര സ്വദേശി നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ കൃപാകരന്‍, എസ്.എസ്. സുന്ദര്‍ എന്നിവരടങ്ങിയ ബെഞ്ച് വിഷയത്തിലിടപെട്ടത്. നിരോധനം കോടതി നീക്കം ചെയ്തതോടെ ആപ് സ്റ്റോറുകളില്‍ നിന്ന് ഉടന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here