HomeNewsPublic Awarenessപഴയ എ.ടി.എം കാർഡുകളുടെ കാലാവധി ഡിസംബർ 31 വരെ മാത്രം

പഴയ എ.ടി.എം കാർഡുകളുടെ കാലാവധി ഡിസംബർ 31 വരെ മാത്രം

atm

പഴയ എ.ടി.എം കാർഡുകളുടെ കാലാവധി ഡിസംബർ 31 വരെ മാത്രം

ന്യൂഡൽഹി: ആഗോള നിലവാരത്തിലുള്ള കാർഡുകളിൽ ഉപയോഗിക്കുന്ന മൈക്രോ ചിപ്പ്/പിൻ നമ്പർ ഇല്ലാത്ത ഡെബിറ്റ്/ക്രഡിറ്റ് കാർഡുകൾ ജനുവരി ഒന്നു മുതൽ പ്രവർത്തിക്കില്ല. റിസർവ് ബാങ്കിന്റെ പ്രത്യേക നിർദേശപ്രകാരമാണ് നിലവിലെ മാഗ്നറ്റിക് സ്ട്രിപ് കാർഡുകൾ പിൻവലിച്ച് കൂടുതൽ സുരക്ഷിതമായ ഇ.എം.വി (യൂറോ പേ, മാസ്റ്റർ കാർഡ്, വിസ) കാർഡുകൾ ഇറക്കുന്നത്.
chip
പഴയ കാർഡുകൾ ഡിസംബർ 31 വരെ ഉപയോഗിക്കാം. ഇതിനുള്ളിൽ പഴയ കാർഡുകൾ ഇടപാടുകാർക്ക് മാറ്റിവാങ്ങാമെന്നും ആർ.ബി.ഐ അറിയിച്ചു. ഇ.എം.വി ചിപ്പുകളുള്ള കാർഡുകൾ നൽകാൻ 2015 ആഗസ്റ്റിലാണ് ആർ.ബി.ഐ നിർദേശിച്ചത്. മാഗ്നറ്റിക് സ്ട്രിപ് കാർഡുകൾക്ക് 2018 ഡിസംബർ 31 വരെ മാത്രമേ കാലാവധിയുള്ളൂ എന്ന് റിസർവ് ബാങ്ക് പ്രഖ്യാപിച്ചതോടെ ബാങ്കുകൾ നെട്ടോട്ടത്തിലാണ്. ഒരു വർഷത്തിനിടെ സ്ട്രിപ് കാർഡുകൾ ഉപയോഗിച്ച് ഒരു പ്രാവശ്യമെങ്കിലും ഇടപാട് നടത്തിയവർക്കെല്ലാം തങ്ങൾ പുതിയ കാർഡുകൾ അയച്ചുകൊടുത്തിട്ടുണ്ട് എന്നാണ് പ്രമുഖ ദേശസാത്കൃത ബാങ്ക് വിശദീകരിക്കുന്നത്.
atm-chip
എന്നാൽ, ഇത്തരം കാർഡ് ഉപയോഗിച്ച് കഴിഞ്ഞ ഒരു വർഷത്തിനിടെ എല്ലാ മാസവും ഇടപാട് നടത്തിയിട്ടും ചിപ് കാർഡായി പുതുക്കി ലഭിച്ചിട്ടില്ലെന്ന് ഇടപാടുകാരും പറയുന്നു. റിസർവ് ബാങ്ക് നിശ്ചയിച്ച തീയതിക്ക് ഒരാഴ്ച മാത്രം അവശേഷിക്കെ ബാക്കിയുള്ള മുഴുവൻ ഇടപാടുകാർക്കും കാർഡ് പുതുക്കിനൽകുക സാധ്യമല്ല. അതുകൊണ്ടുതന്നെ തീയതി നീട്ടണമെന്ന ആവശ്യം പൊതുമേഖല ബാങ്കുകൾ റിസർവ് ബാങ്കിൽ മുന്നിൽ വെച്ചിട്ടുണ്ട്.
എന്നാൽ, വിവിധ മുൻകരുതലുകൾ എടുത്തിട്ടും ബാങ്ക് കാർഡ് ഉപയോഗിച്ചുള്ള പണം തട്ടിപ്പ് വർധിക്കുന്ന സാഹചര്യത്തിൽ ഇനിയും കാലപരിധി നീട്ടുന്നത് യുക്തിസഹമല്ല എന്ന നിലപാടിലാണ് റിസർവ്ബാങ്ക്. ഏതായാലും സ്വന്തം കാർഡ് ഒന്ന് പരിശോധിച്ച് ആവശ്യമെങ്കിൽ നേരിട്ട് ബാങ്കിലെത്തിയോ ഒാൺലൈനായോ പുതുക്കുന്നതിന് അപേക്ഷ നൽകാം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!