നവാഗത സംവിധായകൻ നാസർ ഇരിമ്പിളിയത്തിൻ്റെ ‘മഹൽ; ഇന്‍ ദ നേം ഓഫ് ഫാദര്‍’ വളാഞ്ചേരിയിൽ ചിത്രീകരണം ആരംഭിച്ചു
വളാഞ്ചേരി: ഇരിമ്പിളിയം സ്വദേശിയും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായി നാസര്‍ ഇരിമ്പിളിയം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ഐമാക് ക്രിയേഷന്‍സിന്റെ ബാനറില്‍ ഡോ. അര്‍ജുന്‍ പരമേശ്വര്‍ ആര്‍ നിര്‍മിക്കുന്ന സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് ഡോ.ഹാരിസ് കെ ടി യാണ്. വളാഞ്ചേരിയില്‍ നടന്ന ചടങ്ങില്‍ സ്വിച്ച് ഓണ്‍ കര്‍മം പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ് നിര്‍വഹിച്ചു.
മഹല്‍ ഇന്‍ ദ നേം ഓഫ് ഫാദര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചിങ് കെടി ജലീല്‍ എംഎല്‍എ നിര്‍വഹിച്ചു. ചിത്രത്തിന്റെ ഫസ്റ്റ് ക്ലാപ്പ് വളാഞ്ചേരി നഗരസഭ ചെയര്‍മാന്‍ അഷ്‌റഫ് അമ്പലത്തിങ്ങല്‍ നിര്‍വഹിച്ചു. മുഴുവനായും വളാഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും ചിത്രീകരിക്കുന്ന ചിത്രത്തില്‍ ഷഹീന്‍ സിദ്ധീഖ്, ഉണ്ണി നായര്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്. പുതുമുഖ നടി സുപര്‍ണയാണ് നായികാവേഷത്തിലെത്തുന്നത്. അഷ്ഫാക് അസ്ലം ക്രിയേറ്റീവ് ഡയറക്ടറും എഡിങ്ങും വിവേക് വസന്ത ലക്ഷ്മി ഡിഒപിയുമാണ്. സുബൈര്‍ വൈരങ്കോട് അര്‍ട് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് ഡയറക്ടര്‍ അബു വളയംകുളവും അസോസിയേറ്റ് ഡയറക്ടര്‍ സലാഹ് മുഹമ്മദുമാണ്. മിഥുന്‍ ജെ, രശ്മി ഗോപിനാഥന്‍,മുഹമ്മദ് സഫുവാന്‍, മുബാറക് പടൂര്‍ എന്നിവര്‍ അസിസ്റ്റന്റ് ഡയറക്ടര്‍മാരും ജിഷാദ് വളാഞ്ചേരി പി ആര്‍ ഓയുമാണ്. രാഷ്ടീയ സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ ചടങ്ങില്‍പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here