തണ്ണിമത്തൻ കൃഷിയിൽ നൂറുമേനി വിളയിച്ച് മഹല്ല് കമ്മറ്റി
കോട്ടക്കൽ:മഹല്ല് കമ്മറ്റിയ്ക്ക് കൃഷിയും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് വേങ്ങര പറമ്പിൽപടി ജുമാമസ്ജിദ് പള്ളിക്കമ്മറ്റി.ഒന്നേകാൽ ഏക്കർ പാടത്താണ് പള്ളിക്കമ്മറ്റി അംഗങ്ങൾ തണ്ണിമത്തൻ വിളയിച്ചെടുത്തത്.
പള്ളിക്കമ്മറ്റിയുടെ സാമ്പത്തിക പരാധീനതകൾ പരിഹരിക്കുന്നതിന്റെ ചർച്ചക്കിടെ തയ്യിൽ ഉമ്മർ എന്ന യുവ കർഷകനാണ് തണ്ണി മത്തൻ കൃഷിയെന്ന ആശയം മുന്നോട്ട് വച്ചത്. ഇത് ഒപ്പമുള്ളവരും ഏറ്റെടുത്തതോടെയാണ് കൃഷിക്ക് തുടക്കമായത്.
കൃഷിപ്പണികൾ ഹരമായി ഏറ്റെടുത്ത കമ്മറ്റിയിലെ യുവാക്കൾ തന്നെയാണ് നനയ്ക്കാനും കളപറിക്കാനും രംഗത്തിറങ്ങിയത്.ഞായറാഴ്ച വിളവെടുത്ത ഗുണമേന്മയുള്ള തണ്ണി മത്തനുകൾ പാതയോരത്ത് വിൽപ്പനയ്ക്കെത്തിച്ചു. പറമ്പിൽ പടിയിൽ ഹാഷിം തങ്ങൾ ആദ്യവിൽപ്പന നടത്തി.
വിളവെടുപ്പ് വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചതോടെ നിരവധി പേരാണ് പാടത്തേക്ക് വന്നെതിയത്.സക്കീർ കുറുവാകുന്നൻ, സി.ടി ലത്തീഫ് ,മുഹമ്മദ് ഗസ്സാൻ, പി.ഖുത്ബ്, എം.ഉബൈദ് ,അബ്ദുറഹിമാൻ തുടങ്ങിയവർ നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here