മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ സിഐടിയു വളാഞ്ചേരി ഏരിയാ സമ്മേളനം നടന്നു
വളാഞ്ചേരി: മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ സിഐടിയു വളാഞ്ചേരി ഏരിയാ സമ്മേളനം നടന്നു. മലബാർ ദേവസ്വം നിയമഭേദഗതി അടിയന്തരമായി നിയമസഭയിൽ അംഗീകരിക്കണമെന്ന് മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) വളാഞ്ചേരി ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. ക്ഷേത്രംജീവനക്കാരുടെ ശമ്പളപരിഷ്കരണം നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
വളാഞ്ചേരിയിൽ ടി.ആർ.കെ.യു.പി. സ്കൂളിൽ സി.ഐ.ടി.യു. ജില്ലാകമ്മിറ്റിയംഗം വി.കെ. രാജീവ് ഉദ്ഘാടനംചെയ്തു. പി. വിജയൻ അധ്യക്ഷതവഹിച്ചു. വി. ശിവകുമാർ, പി. ഹരിദാസൻ എന്നിവർ പ്രമേയങ്ങളും കെ. രാമകൃഷ്ണൻ, കെ. പരമേശ്വരൻ എന്നിവർ റിപ്പോർട്ടുകളും അവതരിപ്പിച്ചു. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, തിരൂർ അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിൽ ആവശ്യമായ ജീവനക്കാരെ നിയമിക്കുക, കാടാമ്പുഴ ഭഗവതീക്ഷേത്രത്തിൽ സ്ഥിരം എക്സിക്യുട്ടീവ് ഓഫീസറെ നിയമിക്കുക തുടങ്ങിയ പ്രമേയങ്ങളും അംഗീകരിച്ചു. യൂണിയൻ സംസ്ഥാനസമിതിയംഗം കെ. അനിൽ, കെ. രാമകൃഷ്ണൻ, പി.കെ. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: പി. വിജയൻ (പ്രസി), ഹരിദാസൻ തൊഴുവാനൂർ, ഹരിചന്ദ്രൻ കാടാമ്പുഴ, അനിത കാടാമ്പുഴ, സുന്ദരവാര്യർ വലിയകുന്ന് (വൈസ് പ്രസി), കെ. രാമകൃഷ്ണൻ (സെക്ര), വി. ശിവകുമാർ, പ്രസാദ് വൈക്കത്തൂർ, പ്രവീൺ കാടാമ്പുഴ (ജോ. സെക്ര), പ്രദീപ് എടയൂർ (ട്രഷ).
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here