മലബാറിൽ കൂടുതൽ പ്ലസ് വൺ സീറ്റുകൾ അനുവദിക്കണം- മലബാർ ഡവലപ്മെൻ്റ് ഫോറം
വിദ്യാഭ്യാസമാണ് സ്വാതന്ത്ര്യം ക്യാമ്പയിൻ്റെ ഭാഗമായി മലബാറിലെ മുഴുവൻ മന്ത്രിമാരെയും, എം.എൽ.എ മാരെയും മലബാർ ഡവലപ്മെൻ്റ് ഫോറം പ്രതിനിധികൾ സ്വാതന്ത്ര്യ ദിനം മുതൽ സന്ദർശിച്ചു മലബാറിൽ കൂടുതൽ പ്ലസ് വൺ സീറ്റുകൾ അനുവദിക്കണം എന്ന ആവശ്യത്തിന് മുഖ്യമന്ത്രിക്കുള്ള നിവേദനങ്ങൾ കൈമാറി വരികയാണ്. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലിനെ മലബാർ ഡവലപ്മെൻ്റ് ഫോറം സെൻട്രൽ കമ്മിറ്റി ഓർഗനേ സിങ്ങ് സെക്രട്ടറി പി.എ. അബ്ദുൽ കലാം ആസാദ്, കോഴിക്കോട് സൗത്ത് ചാപ്റ്റർ മുഖ്യ രക്ഷാധികാരി എം.മുഹമ്മദ് നസീം, പ്രസിഡണ്ട് സി.പി.അബ്ദുറഹിമാൻ, പ്രവാസി സെൽ & സോഷ്യൽ മീഡിയ കൺവീനർ ഐ.പി ഉസ്മാൻ കോയ, ഓർഗനേസിങ്ങ് സെക്രട്ടറി സുനിൽ കുമാർ എന്നിവർ സന്ദർശിച്ചു മലബാറിൽ കൂടുതൽ പ്ലസ് വൺ സീറ്റുകൾ അനുവദിക്കണം എന്ന ആവശ്യത്തിനുള്ള നിവേദനം സമർപ്പിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here