ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിൽ മലബാറി ഗോട്ട് സാറ്റ് ലൈറ്റ് പദ്ധതിക്ക് തുടക്കമായി
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിൽ മലബാറി ഗോട്ട് സാറ്റ് ലൈറ്റ് പദ്ധതിക്ക് തുടക്കമായി. മൃഗ സംരക്ഷണ വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ആറ് ആടുകളും ആട്ടിൻ കൂടും അടങ്ങിയ അൻപതിനായിരം രൂപയുടെ ഒരു യൂണിറ്റിന് 25000 രൂപയാണ് സബ്സിഡി നൽകുന്നത്.
പദ്ധതിയുടെ ഉദ്ഘടാനം പഞ്ചായത്ത് പ്രസിഡന്റ് റജുല നൗഷാദ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് എൻ മുഹമ്മദ് അദ്ധ്യക്ഷ വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷ എൻ ഉമ്മുകുൽസു, മെമ്പർമാരായ സി.പി ഉമ്മുകുൽസു, ഹേമലത എന്നിവർ സംസാരിച്ചു. വെറ്റിനറി സർജൻ ഫൈസൽ കെ യൂസഫ് പദ്ധതി വിശദീകരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here