HomeTechnology‘ഡിജിറ്റല്‍ മലപ്പുറം’; മലപ്പുറത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ ജില്ലയായി പ്രഖ്യാപിച്ചു

‘ഡിജിറ്റല്‍ മലപ്പുറം’; മലപ്പുറത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ ജില്ലയായി പ്രഖ്യാപിച്ചു

digital-malappuram

‘ഡിജിറ്റല്‍ മലപ്പുറം’; മലപ്പുറത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ ജില്ലയായി പ്രഖ്യാപിച്ചു

മലപ്പുറം: ബാങ്കിംഗ് ഇടപാടുകള്‍ പൂര്‍ണമായും ഡിജിറ്റല്‍ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ ആരംഭിച്ച ‘ഡിജിറ്റല്‍ മലപ്പുറം’ പരിപാടിക്ക് പരിസമാപ്തി. മലപ്പുറം ടൗണ്‍ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ജില്ലയെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ജില്ലയായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഡിജിറ്റല്‍ ജില്ലയായി പ്രഖ്യാപിക്കുന്ന അഞ്ചാമത്തെ ജില്ലയാണ് മലപ്പുറം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ സര്‍ക്കാര്‍ പദ്ധതികളില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന് ചടങ്ങില്‍ ജില്ലാ കളക്ടര്‍ പറഞ്ഞു.
Ads
ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമാവാനുള്ള കേരളത്തിന്റെ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് ‘ഡിജിറ്റല്‍ മലപ്പുറം’ പദ്ധതി ആരംഭിച്ചത്. വ്യക്തിഗത ഇടപാടുകാര്‍ക്കിടയില്‍ ഡെബിറ്റ് കാര്‍ഡ്, മൊബൈല്‍ ബാങ്കിംഗ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, യുപിഐ, ആധാര്‍ അധിഷ്ഠിത പണമിടപാട് സേവനങ്ങളും സംരംഭകര്‍ക്കും വ്യവസായികള്‍ക്കുമിടയില്‍ നെറ്റ് ബാങ്കിംഗ്, ക്യുആര്‍ കോഡ്, പിഒഎസ് മെഷീന്‍ തുടങ്ങിയ സേവനങ്ങളും പ്രചരിപ്പിച്ച് ബാങ്കിംഗ് ഇടപാടുകള്‍ നൂറ് ശതമാനം ഡിജിറ്റലൈസ് ചെയ്യുന്നതിനായുള്ള യജ്ഞമാണ് പരിസമാപ്തിയിലെത്തിയത്.
anilezhuthu
ജില്ലയിലെ ലീഡ് ബാങ്കായ കനറാ ബാങ്കിന്റെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍ അധ്യക്ഷനും ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ കണ്‍വീനറുമായുള്ള ജില്ലാതല ബാങ്കേഴ്സ് വികസന സമിതിയാണ് പദ്ധതി ജില്ലയില്‍ നടപ്പിലാക്കിയത്. ജില്ലയില്‍ നിലവിലുള്ള സേവിംഗ്‌സ്്, കറന്റ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് ഏതെങ്കിലും ഒരു ഡിജിറ്റല്‍ സാങ്കേതികത ഉപയോഗിച്ച് ഇടപാടുകള്‍ നടത്താനുള്ള അറിവ് ലഭ്യമാക്കുന്ന പദ്ധതിയാണ് ‘ഡിജിറ്റല്‍ മലപ്പുറം’. പേപ്പര്‍ കറന്‍സിയുടെ ഉപയോഗം കുറക്കാനുള്ള ശീലം ജനങ്ങളില്‍ വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ‘ഡിജിറ്റല്‍ ഇന്ത്യ’യുടെ ചുവടുപിടിച്ച് റിസര്‍വ് ബാങ്കും എസ്.എല്‍.ബി.സിയും ബാങ്കുകളും ചേര്‍ന്ന് ഈ പദ്ധതി നടപ്പിലാക്കുന്നത്.
digital-malappuram
ചടങ്ങില്‍ സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റി കണ്‍വീനര്‍ എസ്.പ്രേംകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ആര്‍ ബി ഐ ജനറല്‍ മാനേജര്‍ സെഡ്രിക് ലോറെന്‍സ്, സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയെ പ്രതിനിധി ശ്രീകുമാര്‍ എസ്, കാനറാ ബാങ്ക് മലപ്പുറം എ ജി എം ശ്രീവിദ്യ, ആര്‍ ബി ഐ യുടെ മലപ്പുറം എല്‍ ഡി ഓ പ്രദീപ് കൃഷ്ണ മാധവ് , എല്‍ ഡി എം ജിതേന്ദ്രന്‍ പി പി , അന്‍വര്‍,ദ്വാരകഉണ്ണി, സുരേഷ് ബാബു , സി എച് സിയാദ് ,അന്നമ്മ സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. പദ്ധതി വിജയമാക്കുവാന്‍ സഹായിച്ച ഒതുക്കുങ്ങല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍എസ്എസ് വിദ്യാര്‍ഥികള്‍, എഫ് എല്‍ സി, സി എഫ് എല്‍ മെംബര്‍മാര്‍, വിവിധ ബാങ്കുകളുടെ പ്രതിനിധികള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!