HomeNewsLaw & Orderവിദ്യാർഥിയെ സ്‌റ്റോപ്പിൽ ഇറക്കിയില്ല; കണ്ടക്ടറുടെ ‘ടിക്കറ്റ‌് കീറി’ കലക്ടർ

വിദ്യാർഥിയെ സ്‌റ്റോപ്പിൽ ഇറക്കിയില്ല; കണ്ടക്ടറുടെ ‘ടിക്കറ്റ‌് കീറി’ കലക്ടർ

വിദ്യാർഥിയെ സ്‌റ്റോപ്പിൽ ഇറക്കിയില്ല; കണ്ടക്ടറുടെ ‘ടിക്കറ്റ‌് കീറി’ കലക്ടർ

മലപ്പുറം: വിദ്യാർഥികളോട‌് അപമര്യാദയായി പെരുമാറിയ കണ്ടക്ടർക്ക‌് കലക്ടറുടെ വക ‘ചില്ലറ പണി’. മഞ്ചേരി–-പരപ്പനങ്ങാടി റൂട്ടിലെ കൊരമ്പയിൽ ബസിലെ കണ്ടക്ടറെയാണ‌് പത്ത‌് ദിവസം തവനൂർ ശിശുഭവനിൽ കെയർടേക്കറായി ജോലി ചെയ്യാൻ കലക്ടർ ശിക്ഷിച്ചത‌്.
bright-Academy
മലപ്പുറത്ത‌ുനിന്നും പരപ്പനങ്ങാടിയിലേക്ക് സഹോദരനൊപ്പം വരുമ്പോൾ സ്റ്റോപ്പിൽ ഇറക്കിയില്ലെന്ന‌ പരാതിയിലാണ‌് നടപടി. വിദ്യാർഥികളുണ്ടായിരുന്ന ബസ‌് വേങ്ങര കഴിഞ്ഞുള്ള സ്റ്റോപ്പിൽ നിർത്തിയപ്പോൾ കുറച്ച് കുട്ടികൾ ഇറങ്ങി. സഹോദരനെ കാണാഞ്ഞ വിദ്യാർഥി അനിയൻ ഇറങ്ങിയില്ലെന്ന‌് വിളിച്ചുപറഞ്ഞെങ്കിലും കണ്ടക്ടർ കേൾക്കാത്ത ഭാവത്തിൽ ബെല്ലടിച്ചു. തിരക്കിനിടയിലും വാതിൽക്കൽ എത്തിയ സഹോദരനെ കുറച്ച‌് ദൂരെയാണ‌് ഇറക്കിയത‌്. ഈ സംഭവം ബസിലെ യാത്രക്കാരൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടു.

വൈറലായ പോസ്റ്റ‌് ശ്രദ്ധയിൽപ്പെട്ട മന്ത്രി കെ ടി ജലീൽ കലക്ടറോട‌് അന്വേഷിക്കാൻ നിർദേശിച്ചു. തുടർന്ന‌് ആർടിഒ അനൂപ‌് വർക്കിയുമായി ആലോചിച്ചശേഷമാണ‌് ശിക്ഷ. കണ്ടക്ടർ വ്യാഴാഴ‌്ച രാവിലെ ഒമ്പതിന‌് ശിശുഭവൻ സൂപ്രണ്ടിന‌് മുമ്പിലെത്തണം. തുടർന്ന് സൂപ്രണ്ടിന്റെ നിർദേശപ്രകാരം ജോലി ചെയ്യണം. സൂപ്രണ്ടിന്റെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ‌് ശിക്ഷ പൂർത്തിയാകുക. ശിശുഭവനിലെ കുട്ടികളുമായി ഇടപഴകി അവരുടെ വികാരം മനസ്സിലാക്കി നല്ല ബസ് ജീവനക്കാരനായി കണ്ടക്ടർ തിരിച്ചുവരുമെന്നാണ‌് കരുതുന്നതെന്ന‌് കലക്ടർ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!