HomeNewsPublic Issueകേന്ദ്ര റോഡ് ഫണ്ടിൽ മലപ്പുറം ജില്ലക്ക് അവഗണന

കേന്ദ്ര റോഡ് ഫണ്ടിൽ മലപ്പുറം ജില്ലക്ക് അവഗണന

road-fund

കേന്ദ്ര റോഡ് ഫണ്ടിൽ മലപ്പുറം ജില്ലക്ക് അവഗണന

കുറ്റിപ്പുറം: കേന്ദ്രസർക്കാർ അനുവദിക്കുന്ന കേന്ദ്ര റോഡ് ഫണ്ട് (സി.ആർ.എഫ്) സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലഭിക്കുന്നത് കണ്ണൂർ ജില്ലക്ക്. മലപ്പുറം ജില്ലയിലെ റോഡുകളുടെ നവീകരണത്തിനായി ഈ ഫണ്ട് ലഭിച്ചത് വിരളമായി മാത്രം. നടുവട്ടം തണ്ണീർകോട് റോഡ് നിർമാണത്തിന് മാത്രമാണ് ഈ ഫണ്ട് ലഭിച്ചത്. കുറ്റിപ്പുറം ബി.പി അങ്ങാടി-ചമ്രവട്ടം പാതയുടെ നവീകരണത്തിനായി 40 കോടി രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ട് കാലങ്ങളായെങ്കിലും എം.പിമാരുടേയും സംസ്ഥാന സർക്കാറി​െൻറയും ഇടപെടലില്ലാത്തതിനാൽ ഫണ്ട് ലഭിച്ചിട്ടില്ല.
road-fund
കണ്ണൂർ ജില്ലയിൽ ദേശീയപാതയല്ലാത്ത പല റോഡുകളും ഈ ഫണ്ട് ഉപയോഗിച്ച് നവീകരണം നടന്ന് വരുകയാണ്. കുറ്റിപ്പുറം മുതൽ ബി.പി അങ്ങാടി വരെയും ബി.പി അങ്ങാടി മുതൽ ചമ്രവട്ടം വരെയും റോഡ് അടിത്തറ മാറ്റിനിർമിക്കാനാണ് ഇത്രയും തുക ആവശ്യപ്പെട്ടത്. എന്നാൽ, സംസ്ഥാന സർക്കാറി​െൻറ ഇടപെടലില്ലാത്തതിനാൽ അനുകൂല നടപടിയുണ്ടായിട്ടില്ല.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!