ഡി.ടി.എച്ച് സർവീസ് ടെക്നീഷ്യൻസ് അസോസിയേഷൻ രണ്ടാം ജില്ലാ സമ്മേളനവും ജനറൽ ബോഡിയും അങ്ങാടുപ്പുറത്ത് സംഘടിപ്പിച്ചു
അങ്ങാടിപ്പുറം: ഡി.ടി.എച്ച് സർവീസ് ടെക്നീഷ്യൻസ് അസോസിയേഷൻ്റെ രണ്ടാം ജില്ലാ സമ്മേളനവും ജനറൽ ബോഡിയും പെരിന്തൽമണ്ണ ആര്യ ഭവൻ റെസിഡൻസിയിൽ വെച്ചു നടന്നു. സമ്മേളനത്തിന്റെ ഉൽഘാടന കർമ്മം മനോരമ മലപ്പുറം ന്യൂസ് റിപ്പോർട്ടർ എസ് മഹേഷ് കുമാർ നിർവഹിച്ചു. പ്രസിഡണ്ട് തൗഫീഖ് നാലകത്ത് വളാഞ്ചേരിയുടെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുള്ള തിരൂർക്കാട് സ്വാഗതവും ട്രഷറർ വിജേഷ് വൈലത്തൂർ നന്ദിയും അറിയിച്ചു. യോഗത്തിൽ ടെക്നീഷ്യൻമാരുടെ വേതനം വളരെ തുച്ഛമായതിനാൽ ആവശ്യത്തിനനുസരിച്ച് വേദനം ഉയർത്തണമെന്നും ഓൺലൈൻ വ്യാപാരം ടെക്നീഷ്യൻമാരുടെ ജോലി സാധ്യത കുറക്കുകയും ചെയ്യുന്നതിനെതിരെ പ്രമേയം പാസാക്കി ജില്ലയുടെ എല്ലാ ഭാഗങ്ങലിലുമുള്ള ഡിടിഎച്ച് ടെക്നീഷ്യന്മാർ സമ്മേളനത്തിൽ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here