HomeNewsAchievements5700 സോളാർ വിളക്കുകൾ; ഗിന്നസ് നേട്ടത്തിൽ പങ്കാളികളായി മലപ്പുറത്തെ കുട്ടികളും

5700 സോളാർ വിളക്കുകൾ; ഗിന്നസ് നേട്ടത്തിൽ പങ്കാളികളായി മലപ്പുറത്തെ കുട്ടികളും

solar-guiness

5700 സോളാർ വിളക്കുകൾ; ഗിന്നസ് നേട്ടത്തിൽ പങ്കാളികളായി മലപ്പുറത്തെ കുട്ടികളും

കോട്ടക്കല്‍: ഗിന്നസ് ബുക്കില്‍ ഇടംനേടി എടരിക്കോട് പി.കെ.എം.എം.എച്ച്.എസ് എസിലെ വിദ്യാര്‍ഥികള്‍. രാജ്യത്തെ വിവിധ സ്‌കൂളുകളില്‍ നിന്നും പ്ലസ് വണ്‍ പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ സയന്‍സ് വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി മുംബൈ ഐ.ഐ.ടി യില്‍ നടന്ന സ്റ്റുഡന്‍സ് സോളാര്‍ അംബാസിഡേഴ്‌സ് വര്‍ക്ക് ഷോപ്പിന്റെ ഭാഗമായി 5700 വിദ്യാര്‍ഥികള്‍ ഒന്നിച്ച് സോളാര്‍ വിളക്ക് തെളിയിച്ച് ഗിന്നസ് ബുക്കില്‍ ഇടംനേടി.
solar-lamp
ഇതില്‍ പങ്കെടുത്ത പി.കെ.എം.എം.ഹയര്‍ സെക്കന്‍ഡറിയിലെ പ്ലസ്ടു വിദ്യാര്‍ത്ഥികളായ ടി.കെ.ഫില്‍ദ, മുഹമ്മദ് ഷദീദ്, മുഹമ്മദ് സഫ്‌വാന്‍ എന്നിവര്‍ സ്‌കൂളിന്റെയും ജില്ലയുടെയും അഭിമാനമായി മാറി.
solar
സ്‌കൂളില്‍ നടന്ന അനുമോദന ചടങ്ങില്‍ മറ്റു വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമേകി ഇവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. അനുമോദന ചടങ്ങ് മാനേജര്‍ ബഷീര്‍ എടരിക്കോട് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. അക്കാദമിക് കണ്‍വീനര്‍ പി.എം.ആശിഷ്, അബിതാകുമാരി, കെ.ഹബീബ, സി.അനീഷ് പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!