HomeNewsCrimeAbuseറിസോർട്ടിൽ അവധി ആഘോഷിക്കാനെത്തിയ വനിതാ ഡോക്ടർക്കെതിരെ ലൈംഗിക അതിക്രമം: മലപ്പുറം സ്വദേശി പിടിയിൽ

റിസോർട്ടിൽ അവധി ആഘോഷിക്കാനെത്തിയ വനിതാ ഡോക്ടർക്കെതിരെ ലൈംഗിക അതിക്രമം: മലപ്പുറം സ്വദേശി പിടിയിൽ

shamnas-arrest-molest-malappuram

റിസോർട്ടിൽ അവധി ആഘോഷിക്കാനെത്തിയ വനിതാ ഡോക്ടർക്കെതിരെ ലൈംഗിക അതിക്രമം: മലപ്പുറം സ്വദേശി പിടിയിൽ

ആലപ്പുഴ: പുന്നമടയിലെ റിസോർട്ടിൽ അവധി ആഘോഷിക്കാനെത്തിയ വനിതാ ഡോക്ടറോട് ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശിയായ ഷംനാസിനെയാണ് (45) നോർത്ത് പൊലീസ് പിടികൂടിയത്. റിസോർട്ടിലെ മുറിയിൽ കിടന്ന് ഉറങ്ങുകയായിരുന്ന യുവതിയെ പ്രതി ബലമായി കടന്നുപിടിക്കുകയായിരുന്നു. സി.ഐ സജികുമാറിന്റെ നേത്യത്വത്തിൽ എസ്.ഐ ദേവിക, എസ്.സി.പി.ഒ ഗിരീഷ്, വിനുകൃഷ്ണൻ, സി.പി.ഒമാരായ സുബാഷ്, സുജിത്ത്, ലവൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!