34 മത് മലപ്പുറം റവന്യൂ ജില്ല സ്കൂൾ കലോത്സവം മൂന്നിന് തുടക്കം കുറിക്കും
കോട്ടക്കൽ: 34 മത് മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം 2023 ഡിസംബർ 3 മുതൽ 8 വരെയുള്ള തീയതികളിലായി കോട്ടക്കൽ ഗവൺമെന്റ് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ പി കെ എം എം ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ വച്ച് നടക്കും. കലോത്സവത്തിൽ 16 പ്രധാന വേദികളും 22 ക്ലാസ് റൂം വേദികളിലും ആയി 17 ഉപജില്ലകളിൽ നിന്നായി ഏകദേശം പതിനായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കും. വേദി 1 തസ്രാക്ക്, വേദി 2 ചിലമ്പൊലി, വേദി 3 പാദ മുദ്ര, വേദി 4 മോഹനം, വേദി 5 ബൈത്തില്ല, വേദി 6 ശാകുന്തളം, വേദി 7, തേനിശൽ, വേദി 8 ചാരുകേശി, വേദി 9 മൊസാർട്ട്, വേദി 10 മിർ താകി മിർ, വേദി 11 മെഹ്ഫിൽ, വേദി 12 ദർബാരി, വേദി 13 ഗാലിബ്, വേദി 14 കുമ്മാട്ടി, വേദി 15 ഭവ പ്രകാശ, വേദി 16 ബിലഹരി.പ്രധാന വേദികൾ ഗവൺമെന്റ് രാജാസ് ഹയർ സെക്കൻഡറി സ്കൂളിലും രചനാ മത്സരങ്ങൾ എടരിക്കോട് പികെഎം ഹയർ സെക്കൻഡറി സ്കൂളിലും ബാൻഡ് മേളം ക്ലാരി ഗവൺമെന്റ് യുപി സ്കൂളിലും വച്ച് നടക്കുന്നതാണ്. മത്സരങ്ങൾ രാവിലെ 9 30 ന് ആരംഭിക്കുകയും രാത്രി 10 മണിയോടുകൂടി അവസാനിക്കുകയും ചെയ്യുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. സമാപന സമ്മേളനം എട്ടാം തീയതി വൈകുന്നേരം 7 മണിക്ക് നടത്താൻ കഴിയുന്ന രീതിയിലാണ് മേളയിലെ പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്. മേക്കപ്പ് ചെയ്ത് കൂടുതൽ കാത്തിരുന്ന് സമയം നഷ്ടപ്പെടാതിരിക്കാൻ ഓരോ വേദിയിലും കുറഞ്ഞ ഇനങ്ങൾ വച്ചുകൊണ്ടാണ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്.
പ്രോഗ്രാമിന്റെ നടത്തിപ്പും മത്സരങ്ങളുടെ വിധി നിർണയവും കുറ്റമറ്റതാക്കുന്നതിനു വേണ്ടി കേരളത്തിലെ മികച്ച ജഡ്ജ്മെന്റ് ടീമിനെ തന്നെയാണ് ഏർപ്പാടാക്കിയിരിക്കുന്നത്. പ്രോഗ്രാമിൽ ഒന്നാം തീയതി അപ്പീൽ എൻട്രികൾ അനുവദിക്കുകയും രണ്ടാം തീയതി രജിസ്ട്രേഷൻ നടത്തുകയും ചെയ്യും. ഡിസംബർ 4 ന് തിങ്കൾ വൈകുന്നേരം മൂന്നു മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ബഹുമാനപ്പെട്ട മന്ത്രി വി അബ്ദുറഹ്മാൻ പങ്കെടുക്കും. പരിപാടിയിൽ ഇ ടി മുഹമ്മദ് ബഷീർ എംപി, പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം കെ റഫീഖ, നഗര സഭ ചെയർ പേഴ്സൺ dr. ഹനീഷ തുടങ്ങി രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. ഡിസംബർ 8 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ കെ പി എ മജീദ് എം ൽ എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന പത്ര സമ്മേളനത്തിൽ പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, കോട്ടക്കൽ മുനിസിപ്പൽ ആക്ടിങ് ചെയർപേഴ്സൺ ഡോക്ടർ ഹനീഷ, എടരിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജലീൽ മണമ്മൽ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ബഷീർ രണ്ടത്താണി, പി കെ സി അബ്ദുറഹ്മാൻ,വി കെ എം ഷാഫി, മീഡിയ& പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ പി ടി അബ്ദു,കൗൺസിലർമാരായ മുഹമ്മദലി, മൊയ്തീൻകുട്ടി, കബീർ മാസ്റ്റർ, സനിലാ പ്രവീൺ,മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടർ രമേഷ് കുമാർ, സാജിദ് മങ്ങാട്ടിൽ, സുജാത ടീച്ചർ, ഷാഫി മാസ്റ്റർ, രാജൻ മാസ്റ്റർ, പ്രഭാകരൻ മാസ്റ്റർ, മീഡിയ ആൻഡ് പബ്ലിസിറ്റി കൺവീനർ ജാഫർ എം, പ്രോഗ്രാം കമ്മിറ്റി കൺവീനർ മനോജ് കുമാർ, ഷാഹിർ സി, അബ്ദുൽ അസീസ്. സി, അബ്ദുൽ ഫത്താഹ് തുടങ്ങിയവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here