HomeNewsDisasterPandemicമലപ്പുറം എസ്.പിക്ക് കോവിഡ് സ്ഥിരീകരിച്ചു

മലപ്പുറം എസ്.പിക്ക് കോവിഡ് സ്ഥിരീകരിച്ചു

corona

മലപ്പുറം എസ്.പിക്ക് കോവിഡ് സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലാ പൊലീസ്‌ മേധാവി യു അബ്‌ദുൾ കരീമിന്‌ ‌ കോവിഡ്‌–-19 സ്ഥിരീകരിച്ചു. ഗൺമാന്‌ രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ചൊവ്വാഴ്‌ചമുതൽ‌ നിരീക്ഷണത്തിലായിരുന്നു. വ്യാഴാഴ്‌ച പരിശോധനാഫലം‌‌ പോസിറ്റീവായതോടെ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. കഴിഞ്ഞ വെള്ളിയാഴ്‌ച കരിപ്പൂർ വിമാന അപകടസ്ഥലത്ത്‌ രക്ഷാപ്രവർത്തന ചുമതല വഹിച്ചിരുന്നു. കേന്ദ്രമന്ത്രിമാരെത്തിയപ്പോൾ സുരക്ഷാ ചുമതലയുമുണ്ടായിരുന്നു. കേന്ദ്രമന്ത്രി വാർത്താ സമ്മേളനം നടത്തുമ്പോൾ ടെർമിനലിലുണ്ടായിരുന്നു. സമ്പർക്കപട്ടിക വിപുലമാകാനാണ്‌ സാധ്യത. ആരോഗ്യ വകുപ്പ്‌ സമ്പർക്കപട്ടിക തയ്യാറാക്കിവരികയാണ്‌.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!