HomeNewsEventsമാമാങ്ക മഹോത്സവം; ലഘു പത്രിക പ്രകാശനം ചെയ്തു

മാമാങ്ക മഹോത്സവം; ലഘു പത്രിക പ്രകാശനം ചെയ്തു

mamangam-fest-2025-pamplet

മാമാങ്ക മഹോത്സവം; ലഘു പത്രിക പ്രകാശനം ചെയ്തു

തിരുനാവായ: ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ രക്ഷാധികാരിയായി റീ എക്കൗയും മാമാങ്കം മെമ്മോറിയൽ ട്രസ്റ്റുo കഴിഞ്ഞ മുപ്പത് വർഷമായി നടത്തി വരുന്ന മാമാങ്ക മഹോത്സത്തിന്റെ വിളംബരം കുറിച്ച് കൊണ്ടുള്ള ലഘു പത്രികയുടെ പ്രകാശനം തിരുനാവായ നാവാമുകുന്ദ ക്ഷേത്ര പരിസരത്ത് നടന്നു. ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർ ആതവനാട് പരമേശ്വരൻ പ്രകാശനം നിർവഹിച്ചു. റി എക്കോ പ്രസിഡന്റ് പുവ്വത്തിങ്ങൽ റഷീദ് അധ്യക്ഷത വഹിച്ചു. കോട്ടക്കൽ ആര്യ വൈദ്യശാല ജോയിൻ്റ് ജനറൽ മാനേജർ പി രാജേന്ദ്രൻ, കറൻ്റ് ബുക്ക്സ് മാനേജിംഗ് ഡയറക്ട്ടർ ബിബിൻ തോമസ്, അഡ്വ: വിക്രമ കുമാർ, ഋഷി കുമാർ, തിലകൻ ഉള്ളാട്ടിൽ, എം ടി രാമകൃഷ്ണൻ, കായക്കൽ അലി, സി രാധാകൃഷ്ണൻ, മാമാങ്കം മെമ്മോറിയൽ ട്രസ്റ്റ് സെക്രട്ടറി വാഹിദ് പല്ലാർ, തിരുനാവായ പഞ്ചാത്ത് മെമ്പർമാരായ വിക്ടർ സോളമൻ ദാസ്, പറമ്പിൽ ഹാരിസ്, സ്വാഗതസംഘം ഭാരവാഹികളായ കെ കെ റസാക്ക് ഹാജി, എം.കെ സതീഷ് ബാബു, അംബുജൻ തവനൂർ, കെ വി ഉണ്ണി കുറുപ്പ്, സി കിളർ, മുളക്കൽ മുഹമ്മദാലി, കെപി അലവി, ഉമ്മർ ചിറക്കൽ, കോയിപുറം ബാവ തുടങ്ങിയവർ പങ്കെടുത്തു. അടുത്ത ഫെബ്രവരി 7 മുതൽ 13 വരെയാണ് നിളയുടെ തിരത്ത് വെച്ച് മാമാങ്കം നടക്കുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!