വിവാഹാഘോഷത്തിനിടെ വഴിതടഞ്ഞത് ചോദ്യംചെയ്ത കുടുംബത്തെ വീട്ടിൽ കയറി ആക്രമിച്ചു; സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ വച്ച് അന്വേഷണം
തിരുനാവായ: വിവാഹാഘോഷത്തിൽ വരന്റെകൂടെ പോകുകയായിരുന്ന യുവാക്കൾ ഗതാഗതം തടസ്സപ്പെടുത്തിയതിനെച്ചൊല്ലിയുള്ള വാക്കേറ്റത്തിൽ അജിതപ്പടി സ്വദേശിയായ മുഹമ്മദ്ഹനീഫയ്ക്കും കുടുംബത്തിനും പരിക്ക്. ഞായറാഴ്ച ചേമ്പുംപടി സ്വദേശിയുടെ വിവാഹത്തോടനുബന്ധിച്ച് ഗതാഗതം തടസ്സപ്പെടുത്തി വരന്റെ കൂടെയുള്ളവർ ഘോഷയാത്ര നടത്തിയിരുന്നു. ഇതുവഴി കുടുംബത്തോടൊപ്പം വന്ന മുഹമ്മദ് ഹനീഫ തടസ്സം മാറ്റാൻ ആവശ്യപ്പെട്ടു. ഇതിനിടെ വാക്കേറ്റമുണ്ടായി. നാട്ടുകാരും യാത്രക്കാരും ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും വൈകുന്നേരം മുഹമ്മദ് ഹനീഫയുടെ വീട്ടിലെത്തിയ അൻപതോളംപേർ അക്രമം നടത്തുകയായിരുന്നു.
ഇവർ തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. വീടിന്റെ മുൻവശത്തെ ഗേറ്റിലൂടെ അക്രമി സംഘമെത്തുന്നതും ഹനീഫയെ മർദിക്കുന്നതും നിലത്തിട്ട് വലിച്ചിഴയ്ക്കുന്നതും ചവിട്ടുന്നതും സിസിടിവി ദൃശ്യത്തിലുണ്ട്. തടയാൻ ശ്രമിച്ച സ്ത്രീകൾക്ക് നേരെയും അക്രമവും വാക്കേറ്റവും നടത്തുന്നതും പൊലീസ് കണ്ടെത്തി. ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ പിടികൂടുന്നതിനായി പൊലീസ് നടപടി ആരംഭിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here