കുറ്റിപ്പുറത്ത് വൻ വിദേശമദ്യ ശേഖരവുമായി തവനൂർ സ്വദേശി എക്സൈസ് പിടിയിൽ
കുറ്റിപ്പുറം: വൻ വിദേശമദ്യ ശേഖരവുമായി തവനൂർ സ്വദേശി എക്സൈസിന്റെ പിടിയിലായി. കുറ്റിപ്പുറം എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ ജാഫർ കെയുടെ നേതൃത്വത്തിൽ കുറ്റിപ്പുറം എക്സൈസ് റെയ്ഞ്ച് പാർട്ടി നടത്തിയ സായാഹ്ന പരിശോധനയിലാണ് ബൈക്കിലും സ്കൂട്ടറിലുമായി ഒളിപ്പിച്ച നിലയിൽ കുറ്റിപ്പുറo ഭാഗത്ത് കച്ചവടത്തിനായി കൊണ്ടുവന്ന103 ബോട്ടിൽ 51. 500 ലിറ്റർ വിദേശമദ്യവുമായി പൊന്നാനി താലൂക്കിൽ തവനൂർ വില്ലേജിൽ മദിരിശ്ശേരി ദേശത്ത് തൊട്ടി പറമ്പിൽ വീട്ടിൽ വാസു മകൻ വിനോദ് (42) എന്നയാളെ അറസ്റ്റു ചെയ്തത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി കുറ്റിപ്പുറം ടൗൺ പരിസരങ്ങളിൽ വ്യാപകമായി മദ്യത്തിന്റെ കച്ചവടം നടക്കുന്നതായും സാമൂഹ്യ വിരുദ്ധരുടെ ശല്യം വർദ്ധിച്ചതായും നിരവധി പരാതികൾ പൊതു സമൂഹത്തു നിന്നും വകുപ്പ് മേൽ അധികാരികളിൽ നിന്നും എക്സൈസിന് ലഭിച്ചിരുന്നു. എക്സൈസ് പാർട്ടി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഫ്റ്റി യിൽ ഇയാളെ പിന്തുടർന്ന് വരികയും, ആവശ്യക്കാരനെന്ന വ്യാജേന കുറച്ചധികം കുപ്പികൾക്കായി ഓർഡർ നൽകിയതിൽ പ്രതി വിനോദ് മദ്യവുമായി KL 55 Z 8273 ഹോണ്ട ആക്റ്റിവ സ്കൂട്ടറിൽ സംഭവസ്ഥലത്ത് എത്തുകയുമായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ ഇയാൾളുടെ സഹായി ഭാരതപ്പുഴയുടെ താഴെ KL 54 L 4210 ഹീറോ ഗ്ലാമർ വണ്ടിയിലായി പാലത്തിന് താഴെ എത്തുകയും പാർട്ടിയെ കണ്ടതിൽ സഹായി രക്ഷപ്പെടുകയുമാണുണ്ടായത്.
രക്ഷപ്പെട്ട ആളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ അറസ്റ്റ് ഉണ്ടാകുമെന്നും എക്സൈസ് ഇൻസ്പെക്ടർ എ.ജിജി പോൾ പറഞ്ഞു. പരിശോനയിൽ മദ്യം വിറ്റ വകയിൽ ലഭിച്ച 7,700/- രൂപയും ഒരു മൈാബൈൽ ഫോണും ഇയാളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. കേസിൽ പ്രിവന്റീവ് ഓഫീസർ രതീഷ്, സി.ഇ.ഒ മാരായ ഷിബു ശങ്കർ, ഹംസ ,സാഗീഷ്, മിനു രാജ്, സജിത്ത്, രഞ്ജിത്ത്, വിഷ്ണു ദാസ്, വനിതാ സി.ഇ.ഒമാരായ ജ്യോതി, ദിവ്യ എന്നിവരുമുണ്ടായിരുന്നു. കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടർ എ.ജിജി പോൾ രജിസ്റ്റർ ചെയ്ത കേസിൽ തിരൂർ കോടതി മുമ്പാകെ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here