HomeNewsCrimeTheftമോഷ്ടിച്ച ബൈക്കുമായി യുവാവ് വളാഞ്ചേരിയിൽ പിടിയിൽ

മോഷ്ടിച്ച ബൈക്കുമായി യുവാവ് വളാഞ്ചേരിയിൽ പിടിയിൽ

irfan-bike-thief

മോഷ്ടിച്ച ബൈക്കുമായി യുവാവ് വളാഞ്ചേരിയിൽ പിടിയിൽ

വളാഞ്ചേരി:മോഷ്ടിച്ച ബൈക്കുമായി യുവാവ് വളാഞ്ചേരിയിൽ പിടിയിൽ. പോലീസ് വാഹന പരിശോധനക്കിടെയാണ് രേഖകളില്ലാത്ത ബൈക്കിലെത്തിയ കരേക്കാട് ചേനാടൻ കുളമ്പ് സ്വദേശി കൊടങ്ങാട്ട് വീട് മുഹമ്മദ് ഇർഫാനെ വളാഞ്ചേരി പോലീസ് പിടികൂടിയത്. ഇയാൾ സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും പിടികൂടിയിട്ടുണ്ട്. എസ്.ഐ ആനന്ദിന്റെ നേതൃത്വത്തിൽ പോലീസുകാരായ കൃഷ്ണപ്രസാദ് , അനീഷ് , അക്ബർ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാൾ കളവു കേസുകൾ ഉൾപ്പെടെ സമാനമായ കേസുകളിൽ മുമ്പും പിടിക്കപ്പെട്ടിട്ടുണ്ട് .


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!